മുറിവേറ്റാല്‍ ഒരാളെയും ഇന്‍ഡ്യ വെറുതെ വിടില്ലെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി രാജ്‌നാഥ് സിങ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 16.04.2022) മുറിവേറ്റാല്‍ ഒരാളെയും ഇന്‍ഡ്യ വെറുതെ വിടില്ലെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഡാക് അതിര്‍ത്തിയിലുണ്ടായ ചൈനീസ് അധിനിവേശ ശ്രമത്തിലാണ് മന്ത്രി താക്കീത് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ശക്തമായ രാജ്യമായി ഇന്ത്യ മാറി. ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നാകാനായി രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്‍ഡ്യന്‍-അമേരികന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്. 'ഇന്‍ഡ്യ-യുഎസ് മന്ത്രിതല ചര്‍ചയ്ക്ക് വാഷിങ്ടണില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്‍ഡ്യന്‍ സൈന്യം എന്താണ് ചെയ്തതെന്നോ, ഇന്‍ഡ്യന്‍ സര്‍കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് പറയാന്‍ ആകില്ല. പക്ഷേ ഒന്ന് പറയാം, മുറിവേറ്റാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈനയ്ക്ക് കിട്ടിക്കഴിഞ്ഞു' -അദ്ദേഹം പറഞ്ഞു.

മുറിവേറ്റാല്‍ ഒരാളെയും ഇന്‍ഡ്യ വെറുതെ വിടില്ലെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി രാജ്‌നാഥ് സിങ്

Keywords:  New Delhi, News, National, Minister, Army, China, Rajnath Singh, If harmed, India will not spare anyone, says Rajnath Singh. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia