SWISS-TOWER 24/07/2023

ആസിഫ് ഇബ്രാഹീം ചുമതലയേറ്റു

 


ADVERTISEMENT

ആസിഫ് ഇബ്രാഹീം ചുമതലയേറ്റു
ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ മേധാവിയായി സയദ് ആസിഫ് ഇബ്രാഹീം ചുമതലയേറ്റു. ഈ പദവിയിൽ ചുമതലയേൽക്കുന്ന ആദ്യത്തെ മുസ്ലീമാണ് അൻപത്തൊൻപതുകാരനായ ഇബ്രാഹീം. അടുത്ത രണ്ട് വർഷത്തേയ്ക്കാണ് ഇദ്ദേഹം ചുമതലയേറ്റിരിക്കുന്നത്.

1977ബാച്ചിലെ മദ്ധ്യപ്രദേശ് കേഡറിലെ ഐപിഎസ് ഓഫീസറാണ് ആസിഫ് ഇബ്രാഹീം. ഡിസംബർ 31ന് മുൻ മേധാവി നെഹ്ചൽ സന്ദു ജോലിയിൽ നിന്നും വിരമിച്ചതിനെത്തുടർന്നാണ് ആസിഫ് ഇബ്രാഹീം ചുമതലയേറ്റത്. അപ്പോയിന്റ്മെന്റ് കമ്മിറ്റിയിൽ പ്രധാനമന്ത്രി മൻ മോഹൻ സിംഗാണ് ആസിഫ് ഇബ്രാഹീമിന്റെ പേര് മുൻപോട്ട് വച്ചത്. കശ്മീർ, നക്സൽ, സുരക്ഷ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളാണ് ആസിഫ് ഇബ്രാഹീം കാഴ്ച വച്ചിട്ടുള്ളത്. മാധവറാവു സിന്ധ്യ, മുഫ്തി മുഹമ്മദ് സയീദ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

SUMMERY: New Delhi: Syed Asif Ibrahim on Saturday took over as Officer on Special Duty in the Intelligence Bureau in the run up to taking over as the Director of the agency by the end of this month.

Keywords: National, Asif Ibrahim, IB, Man mohan Singh, Saturday, Took over, Special duty, Director, Muslim, IPS officer,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia