നിരപരാധിത്വം തെളിയിക്കാന്‍ ഐ.പി.എസ് ഓഫീസറുടെ 'ഷൂ ട്രീറ്റ്മെന്റ്'
Nov 22, 2011, 20:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുര്‍ഗാവൂണ്‍: പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ജനക്കൂട്ടത്തില്‍ നിന്നും ഷൂവേറ് ലഭിക്കുന്ന ഇക്കാലത്ത് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ജനക്കൂട്ടത്തിനുമുന്പില് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ സ്വന്തം ഷൂ ഊരി സ്വയം ഷൂകൊണ്ടടിച്ചു. ഹരിയാന അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി അഡ്മിനിസ്ട്രോറ്റര് പ്രവീണ്‍ കുമാര്‍ ഐപിഎസ് ആണ് സ്വയം ഷൂകൊണ്ടടിച്ചത്. ഗുര്‍ഗാവൂണില്‍ അനധികൃത കെട്ടിടങ്ങള്‍ പെരുകുന്നതിനെ ചോദ്യം ചെയ്ത് പ്രവീണ്‍കുമാറിനെ ജനക്കൂട്ടം വളയുകയായിരുന്നു. സ്ഥലത്തെ പ്രമുഖ കെട്ടിടനിര്മ്മാതാവില് നിന്നും പ്രവീണ്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു ജനങ്ങള്‍ അദ്ദേഹത്തെ വളഞ്ഞത്.
രോഷാകുലരായ ജനങ്ങളോട് തന്റെ നിരപരാധിത്വം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പ്രവീണ്‍കുമാര്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു പ്രവീണ്‍ കുമാറിന്റെ പ്രകടനം. ഒടുവില്‍ പ്രവീണ്‍ കുമാറിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട പ്രദേശവാസികള്‍ സംഭവത്തില്‍ ഇടപെടുകയും ജനക്കൂട്ടത്തിനിടയില്‍ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയുമായിരുന്നു.

English Summery
Gurgaon: In recent times, many eminent politicians and people in the public eye have received the shoe-treatment. Late on Sunday night in Gurgaon, senior IAS officer Parveen Kumar took matters into his own hands. The Haryana Urban Development Authority (HUDA) administrator hit himself with his shoes to win over an agitated crowd.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.