പോലീസ് വാഗ്ദാനം ചെയ്തത് 10 ലക്ഷം രൂപയും ബോളീവുഡ് വധുവും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുംബൈ സ്‌ഫോടനക്കേസില്‍ വെറുതെ വിട്ട ഏക പ്രതി
Sep 16, 2015, 16:23 IST
മുംബൈ: (www.kvartha.com 16.09.2015) മുംബൈ സ്‌ഫോടനക്കേസില്‍ വെറുതെ വിട്ടെങ്കിലും അബ്ദുല്‍ വാഹിദ് ദിന്‍ മുഹമ്മദ് ശെയ്ഖ് എല്ലാ ദിവസവവും കോടതിയിലെത്തും. മഹാരാഷ്ട്ര കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ്രൈകം ആക്റ്റ് പ്രത്യേക കോടതിയില്‍ ദിവസവും രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണിവരെ അബ്ദുല്‍ വാഹിദിനെ കാണാം.
എന്നെപോലെ തന്നെ മറ്റ് പ്രതികളും നിരപരാധികളാണ്. ഞാന്‍ അവര്‍ക്ക് വേണ്ടിയാണിവിടെ വരുന്നത്. മുംബൈ സ്‌ഫോടനക്കേസിലെ 13 പ്രതികളില്‍ വെറുതെ വിട്ട ഏക വ്യക്തിയായിരുന്നു അബ്ദുല്‍ വാഹിദ്.
ഞങ്ങളെയെല്ലാം കള്ളക്കേസില്‍ കുടുക്കിയതാണ്. അതുകൊണ്ട് തന്നെ ശിക്ഷിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മറ്റുള്ളവരെ ശിക്ഷിച്ചതോടെ എനിക്ക് നീതിയും ന്യായവും മരിച്ചതായി തോന്നുന്നു അബ്ദുല്‍ വാഹിദ് പറഞ്ഞു. മിഡ് ഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വാഹിദ് മനസ് തുറന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. കുറ്റം സമ്മതിച്ചാല്‍ പത്ത് ലക്ഷവും ബോളീവുഡ് നടിയെ ഭാര്യയായി നല്‍കാമെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഞങ്ങളെ കുറ്റസമ്മതത്തിനായി പ്രേരിപ്പിച്ച് കൊണ്ടിരുന്നു അബ്ദുല്‍ വാഹിദ് തുടര്‍ന്നു.
കുറ്റം സമ്മതിച്ചാല്‍ ചെറിയ കാലയളവിലുള്ള ശിക്ഷ നല്‍കി ജയിലില്‍ നിന്ന് മോചിപ്പിക്കാമെന്ന് അവര്‍ വാഗ്ദാനം നല്‍കി. എനിക്ക് ഭാര്യയ്ക്കായി സിനിമ നടിയെ തേടാനും അവര്‍ തയ്യാറായി എന്നാല്‍ ഞങ്ങളില്‍ ആരും തന്നെ കുറ്റസമ്മതത്തിന് തയ്യാറായില്ല. വാഹിദ് പറഞ്ഞു.
2006 ജൂലൈ 11ന് ഞാന്‍ മുംബ്രയിലെ വീട്ടിലായിരുന്നു. ടെലിവിഷനില്‍ നിന്നുമാണ് ഞാന്‍ സ്‌ഫോടനങ്ങളെ കുറിച്ച് അറിഞ്ഞത്. എനിക്ക് വിഷമം തോന്നി. കുറച്ച് കഴിഞ്ഞപ്പോള്‍ സഹോദരന്‍ എന്നെ വിളിച്ച് പറഞ്ഞു, പോലീസ് നിന്നെ അന്വേഷിക്കുന്നുണ്ടെന്ന്. സിമി പ്രവര്‍ത്തകനായതുകൊണ്ടാകാം നിന്നെ അന്വേഷിക്കുന്നതെന്നും സഹോദരന്‍ പറഞ്ഞിരുന്നു അബ്ദുല്‍ വാഹിദ് തുടര്‍ന്നു.
അന്നേ ദിവസം തന്നെ പോലീസ് വീട്ടിലെത്തി എന്നെ ചോദ്യം ചെയ്തു. പിന്നീട് വിട്ടയച്ചു. ആ സമയം മുതല്‍ ഔദ്യോഗീകമായി അറസ്റ്റ് രേഖപ്പെടുത്തുന്നതുവരെ മൂന്ന് വട്ടം പോലീസ് എന്നെ അനധികൃതമായി കസ്റ്റഡിയിലെടുത്തു. ആഴ്ചകളോളം പീഡിപ്പിച്ചു.
വാഹിദ് ജോലി ചെയ്യുന്ന സ്‌കൂളിലും പോലീസെത്തി. പ്രിന്‍സിപ്പാള്‍ വാഹിദിനൊപ്പം നിന്നു. മൂന്നാം കിട പീഡനങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി.
ഞങ്ങളെ പോലീസ് നഗ്‌നരാക്കി മര്‍ദ്ദിച്ചു. വൈദ്യുതാഘാതമേല്പിച്ചു. ശരീരം പുകയാനായി കുത്തിവെച്ചു വാഹിദ് ആരോപിച്ചു.
ഒരിക്കല്‍ കസ്റ്റഡിയിലെടുത്ത എന്നെ കാണാന്‍ വിജയ് സലാസ്‌ക്കര്‍ എത്തി ( 2008 മുംബൈ സ്‌ഫോടനത്തില്‍ ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചിരുന്നു). അന്ന് അദ്ദേഹം എന്നോട് റിയാസ് ഭട്കലിനെ കുറിച്ച് ചോദിച്ചു. എനിക്കറിയില്ലെന്ന് ഞാന്‍ മറുപടിയും നല്‍കി വാഹിദ് പറഞ്ഞു.
2006 സെപ്റ്റംബര്‍ 27 ന് അറസ്റ്റ് ചെയ്ത തന്നെ ഭോയ് വാഡ പോലീസ് സ്‌റ്റേഷനിലെത്തിച്ചുവെന്ന് വാഹിദ് പറയുന്നു. അവിടെ മറ്റ് പ്രതികളും ഉണ്ടായിരുന്നു. അവിടെ ക്രൂരപീഡനമായിരുന്നു. രണ്ട് മൂന്ന് മാസം വരെ അവിടെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. ഏത് കേസിലാണ് പീഡിപ്പിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒടുവില്‍ അഭിഭാഷകനാണ് കേസിനെ കുറിച്ച് ഞങ്ങളോട് പറഞ്ഞത്.
കോടതിയില്‍ ഞങ്ങള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. നിരപരാധികളാണെന്ന് വ്യക്തമാക്കി. പീഡനത്തിനിരയാക്കിയതും കോടതിയില്‍ പറഞ്ഞു. ഒടുവില്‍ എന്നെ വെറുതെ വിട്ടു വാഹിദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി കരുതാനാകില്ലെന്ന് വാഹിദ് പറയുന്നു. നാളെ ഏതെങ്കിലും സ്‌ഫോടനമുണ്ടായാല്‍ പോലീസ് ഓടിയെത്തും. എന്നെ അറസ്റ്റ് ചെയ്യും. ഈ കേസില്‍ നിന്നും ഭാഗ്യവശാല്‍ ഞാന്‍ രക്ഷപ്പെട്ടു. എന്നാല്‍ അടുത്ത പ്രാവശ്യം അതുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല വാഹിദ് വ്യക്തമാക്കി.
SUMMARY: Despite being acquitted in the 11/7 blasts trial, Abdul Wahid Din Mohammed Shaikh can still be spotted at the Special MCOCA court from 11 am to 6 pm every day, where the sentence for the convicted terrorists is yet to be declared.
Keywords: Mumbai train blasts, Acquitted, Abdul Wahid Din Mohammed Shaikh,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.