ഞാനൊരു ദേശീയവാദി; ബിജെപിയിലേയ്ക്കില്ല: വി.കെ സിംഗ്

 


ഗുര്‍ഗാവൂണ്‍: ഭാരതീയ ജനതാ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വാര്‍ത്ത കരസേന മുന്‍ മേധാവി ജനറല്‍ വി.കെ സിംഗ് നിഷേധിച്ചു. താനൊരു ദേശീയ വാദിയാണെന്നും അഴിമതി രഹിത സമൂഹത്തിനുവേണ്ടി ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ് താന്‍ ചെയ്യുന്നതെന്നും വി.കെ സിംഗ് പറഞ്ഞു. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദേശീയവാദിയായിരുന്നിട്ടുകൂടി തന്നെ ബിജെപിയുമായി ബന്ധിപ്പിക്കുന്നവര്‍ വീണ്ടുവിചാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും തനിക്ക് നല്ല ബന്ധമാണെന്നും രാജ്യത്തിനുവേണ്ടി നന്മ ചെയ്യുന്നവര്‍ ആരാണോ അവരുമായി താന്‍ സഹകരിക്കാറുണ്ടെന്നും സിംഗ് പറഞ്ഞു.

ഞാനൊരു ദേശീയവാദി; ബിജെപിയിലേയ്ക്കില്ല: വി.കെ സിംഗ്റെവാരിയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ നരേന്ദ്ര മോഡിയുമൊത്ത് വികെ സിംഗ് വേദി പങ്കിട്ടത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ടുചെയ്തത്. വി.കെ സിംഗ് ബിജെപിയില്‍ ചേരുന്നതിന്റെ മുന്നോടിയായാണ് കോണ്‍ഗ്രസും ഇതിനെ വിലയിരുത്തിയത്.

വി.കെ സിംഗ് ജമ്മുകശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലൂടെ കോണ്‍ഗ്രസ് അദ്ദേഹത്തെ കരുതിക്കൂട്ടി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു.

SUMMARY: Gurgaon: Former army chief General VK Singh on Saturday denied having any close links with theBharatiya Janata Party (BJP), and said he is a nationalist whose main mission has been to awaken the people and create awareness to ensure that there is a corrupt-free system in the country.

Keywords: V. K. Singh, Bikram Singh,New Delhi, Jammu, Kashmir, Report, Minister, A.K Antony, Prime Minister, Office, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia