വീട്ടിലിരുന്ന 55 ലക്ഷത്തിന്റെ മൂല്യം നഷ്ടമായെന്ന് കരുതി വീട്ടമ്മ തൂങ്ങിമരിച്ചു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 10.11.2016) അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍ വലിച്ചതില്‍ പരിഭ്രാന്തയായ വീട്ടമ്മ തൂങ്ങിമരിച്ചു. 55കാരിയായ കര്‍ഷകയാണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ സൂക്ഷിച്ച പണത്തിന്റെ മൂല്യം നഷ്ടമായെന്ന ആശങ്കയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.

തെലങ്കാനയിലെ ഷാനിഗോപുരം ഗ്രാമത്തിലാണ് സംഭവം. 12 ഏക്കര്‍ ഭൂമി 3 മാസം മുന്‍പാണ് കെ വിനോദയും ഭര്‍ത്താവ് ഉപേന്ദ്രിയയും ചേര്‍ന്ന് വിറ്റത്. 55 ലക്ഷം രൂപയാണ് ഭൂമിക്ക് ലഭിച്ചത്. വേറെ സ്ഥലം വാങ്ങാനായി ഈ പണം ഇവര്‍ ബാങ്കില്‍ നിക്ഷേപിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരുന്നു.

മോഡിയുടെ പ്രഖ്യാപനത്തെ കുറിച്ചറിഞ്ഞ വിനോദ ഭര്‍ത്താവുമായി വഴക്കിട്ടു. ബാങ്കിലിടാതെ പണം വീട്ടില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ച ഉപേന്ദ്രിയയെ കുറ്റപ്പെടുത്തി. തുടര്‍ന്നായിരുന്നു ആത്മഹത്യ.
വീട്ടിലിരുന്ന 55 ലക്ഷത്തിന്റെ മൂല്യം നഷ്ടമായെന്ന് കരുതി വീട്ടമ്മ തൂങ്ങിമരിച്ചു

SUMMARY: The recent decision of scrapping of Rs 500 and Rs 1000 notes and after that the confusion among the common man took a life in Telangana.

Keywords: National, Hyderabad, Notes, Confusion, Telengana, Suicide
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia