പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സഹപാഠിയേയും സഹോദരിയേയും കുത്തിക്കൊന്നു

 


ഹൈദരാബാദ്: (www.kvartha.com 14/07/2015) പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സഹപാഠിയായ യുവതിയേയും സഹോദരിയേയും കുത്തിക്കൊന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ശ്രീലേഖയും സഹോദരി യാമിനിയുമാണ് കൊല്ലപ്പെട്ടത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അമിത് സിംഗ് ശ്രീലേഖയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ശ്രീലേഖയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യാമിനിക്കും കുത്തേറ്റു.

ഇരുവരേയും ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം അമിത് ഒളിവിലാണ്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സഹപാഠിയേയും സഹോദരിയേയും കുത്തിക്കൊന്നു

SUMMARY: In a shocking incident, an engineering student, spurned in love, stabbed to death his classmate and her sister here on Tuesday, police said.

Keywords: Engineering student, Love, Stabbed,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia