'കളിക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റു'; ചികിത്സയിലായിരിക്കെ 13കാരന്‍ മരിച്ചു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 22.03.2022) 13കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചതായി റിപോര്‍ട്. ബൊഗാരം ഗ്രാമത്തിലെ മഹാത്മാ ജ്യോതിബ ഫുലെ ബിസി വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജി ശിവ ശങ്കര്‍ ആണ് മരിച്ചത്. കുട്ടി ഗ്രൗന്‍ഡില്‍ ക്രികറ്റ് കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് കീശര പൊലീസ് പറഞ്ഞു.
Aster_MIMS

എന്തോ കടിയേറ്റതായി കുട്ടി പറയുകയും പിന്നീട് നില വഷളായതോടെ ഹോസ്റ്റല്‍ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ രാത്രി ഒമ്പത് മണിയോടെയാണ് ശിവ മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വികാരാബാദ് ജില്ലക്കാരായ കുട്ടിയുടെ മാതാപിതാക്കളെ അധികൃതര്‍ വിവരം അറിയിച്ചു. പിന്നീട് ഹോസ്റ്റല്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ച് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി.

'കളിക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റു'; ചികിത്സയിലായിരിക്കെ 13കാരന്‍ മരിച്ചു

Keywords:  Hyderabad, News, National, Snake, Death, Treatment, Police, Hospital, Hyderabad: 13-year-old boy dies of snake bite. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia