'കളിക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റു'; ചികിത്സയിലായിരിക്കെ 13കാരന്‍ മരിച്ചു
Mar 22, 2022, 12:21 IST
ഹൈദരാബാദ്: (www.kvartha.com 22.03.2022) 13കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചതായി റിപോര്‍ട്. ബൊഗാരം ഗ്രാമത്തിലെ മഹാത്മാ ജ്യോതിബ ഫുലെ ബിസി വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജി ശിവ ശങ്കര്‍ ആണ് മരിച്ചത്. കുട്ടി ഗ്രൗന്‍ഡില്‍ ക്രികറ്റ് കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് കീശര പൊലീസ് പറഞ്ഞു.
എന്തോ കടിയേറ്റതായി കുട്ടി പറയുകയും പിന്നീട് നില വഷളായതോടെ ഹോസ്റ്റല്‍ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ രാത്രി ഒമ്പത് മണിയോടെയാണ് ശിവ മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വികാരാബാദ് ജില്ലക്കാരായ കുട്ടിയുടെ മാതാപിതാക്കളെ അധികൃതര്‍ വിവരം അറിയിച്ചു. പിന്നീട് ഹോസ്റ്റല്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ച് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി.
Keywords: Hyderabad, News, National, Snake, Death, Treatment, Police, Hospital, Hyderabad: 13-year-old boy dies of snake bite.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.