വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തൊഴാനെത്തിയ യുവതിയെ ഭര്‍ത്താവ് ഞെക്കി കൊന്നു; മൃതദേഹം കൊക്കയില്‍ തള്ളി

 


ADVERTISEMENT

ജമ്മു: (www.kvartha.com 17.06.2016) വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തൊഴാനെത്തിയ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. ബുധനാഴ്ച രാവിലെ യുവതിയുടെ മൃതദേഹം ഒരു അരുവിയില്‍ നിന്നും കണ്ടെടുത്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഡല്‍ഹി സ്വദേശിനിയായ ലക്ഷ്മി ഗുപ്തയാണ് (25) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശക്തി ഗുപ്ത ലക്ഷ്മിയെ കാണാനില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 10നായിരുന്നു ഇരുവരും വിവാഹിതരായത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിന്റെ പ്രതികരണങ്ങള്‍ സംശയമുളവാക്കുന്നതായിരുന്നു. തുടര്‍ന്നാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്. ഇതോടെ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു.

ഞെക്കി കൊന്ന ശേഷം മൃതദേഹം ഇയാള്‍ കൊക്കയിലേയ്ക്ക് തള്ളുകയായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതേസമയം കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല.

വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തൊഴാനെത്തിയ യുവതിയെ ഭര്‍ത്താവ് ഞെക്കി കൊന്നു; മൃതദേഹം കൊക്കയില്‍ തള്ളി

SUMMARY: JAMMU: A Vaishno Devi-bound pilgrim was allegedly killed by her husband who throttled her and then threw the body off a cliff to make it look like an accident in Katra town of Reasi district, police said on Tuesday. The couple got married on March 10.

Keywords: JAMMU, Vaishno Devi, Pilgrim, Allegedly, Killed, Husband, Throttled, Threw, Cliff, Accident, Katra, Reasi district, Police, National, Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia