ഗര്‍ഭധാരണത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 25.05.2016) ഗര്‍ഭധാരണത്തിന് വിസമ്മതിച്ചുവെന്നാരോപിച്ച് ഭാര്യയെ ജീവനോടെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. 35കാരനായ വിജയ് എന്നയാളാണ് ഭാര്യ ശോഭയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ശോഭ എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലാണ്.

കുട്ടികളില്ലാത്തതിനെചൊല്ലി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് വിജയ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതേസമയം, വിജയ്ക്കാണ് കുഴപ്പമെന്ന് ശോഭയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍തൃ ബന്ധുക്കളും കുട്ടികളില്ലാത്തതിന്റെ പേരില്‍ ശോഭയെ പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ഭാര്യയുടെ സ്വര്‍ണവും വീട്ടിലുണ്ടായിരുന്ന 5000 രൂപയും കൈക്കലാക്കി ഇയാല്‍ കടന്നുകളഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇയാളെ പിടികൂടി.
ഗര്‍ഭധാരണത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

SUMMARY: Her drunk husband set a 28-year-old woman ablaze in Thane after she refused to conceive. He first assaulted her and later poured kerosene on her and lit a matchstick. She was rushed to hospital and her condition is said to be critical.

Keywords: Husband, Wife, Murder attempt
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia