SWISS-TOWER 24/07/2023

HC Verdict | 'ഗർഭധാരണം സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം'; പ്രസവിക്കാൻ ഭർത്താവിന് ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) കുഞ്ഞിന് ജന്മം നൽകാൻ ഭർത്താവിന് ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. ഭർത്താവിന്റെ സമ്മതമില്ലാതെ ഗർഭം അവസാനിപ്പിക്കാനുള്ള ഒരു സ്ത്രീയുടെ തീരുമാനത്തെ ഹിന്ദു വിവാഹ നിയമപ്രകാരം ക്രൂരതയായി വിശേഷിപ്പിക്കാനാകുമോ എന്ന ചോദ്യവും ജസ്റ്റിസുമാരായ അതുൽ ചന്ദൂർക്കർ, ഊർമിള ജോഷി-ഫാൽക്കെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു.
                      
HC Verdict | 'ഗർഭധാരണം സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം'; പ്രസവിക്കാൻ ഭർത്താവിന് ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി

ഭരണഘടനയുടെ ആർടികിൾ 21 പ്രകാരം നൽകിയിട്ടുള്ളതുപോലെ, കുഞ്ഞിന് ജന്മം നൽകുന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീ വിവാഹം കഴിഞ്ഞ് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നത് ക്രൂരതയല്ലെന്നും ബെഞ്ച് പറഞ്ഞു. കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപീൽ തള്ളിക്കൊണ്ടാണ് ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

കേസ് ഇങ്ങനെ

ഭർത്താവ് ഭാര്യയിൽ നിന്ന് വിവാഹമോചനം തേടിയിരുന്നു . 2001-ൽ വിവാഹിതരായപ്പോൾ മുതൽ ജോലി ചെയ്യാൻ ഭാര്യ നിർബന്ധിക്കുകയാണെന്നും തന്റെ സമ്മതമില്ലാതെ രണ്ടാമത്തെ ഗർഭം അവസാനിപ്പിച്ചതായും ഭർത്താവ് ആരോപിക്കുന്നു. 2004-ൽ മകനോടൊപ്പം ഭാര്യ വീടുവിട്ടുപോയെന്നും തിരിച്ചുവന്നില്ലെന്നും ഭർത്താവ് പറയുന്നു.

നേരെമറിച്ച്, ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയെന്നും ഇത് മാതൃത്വത്തെ അംഗീകരിക്കുന്നതിന് തെളിവാണെന്നും ഭാര്യ വാദിച്ചു. എന്നാൽ രണ്ടാമത്തെ ഗർഭം അസുഖത്തെ തുടർന്ന് അവസാനിപ്പിച്ചു, തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനോ 2004-2012 വരെ മകന്റെ ഉപജീവനത്തിന് പണം നൽകാനോ ഭർത്താവ് ശ്രമിച്ചില്ല. മാത്രമല്ല, ഭർത്താവും സഹോദരിമാരും തന്റെ സ്വഭാവത്തിൽ നിരന്തരം സംശയം പ്രകടിപ്പിച്ചതിനാൽ വീട് വിടുകയായിരുന്നുവെന്നും യുവതി കോടതിയിൽ വ്യക്തമാക്കി.

You might also read:


Keywords: Husband Can't Force Wife To Give Birth, Reproductive Choice Insegregable To Woman's Personal Liberty: Bombay High Court, National,Mumbai,News,Top-Headlines,Latest-News,High Court,Verdict,Case.
Aster mims 04/11/2022



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia