Accident | മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

നാസിക്: (www.kvartha.com) മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് ഒരു കുട്ടിയുള്‍പടെ 11 പേര്‍ മരിച്ചു. 32ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാസികിലെ ഔറംഗബാദ് റോഡില്‍ ശനിയാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രകില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. മരിച്ചവരെ ഇനിയും തിരച്ചറിഞ്ഞിട്ടില്ല. ബസ് പൂര്‍ണമായും കത്തിയതിന് ശേഷമാണ് അപകടവിവരം പുറത്തറിഞ്ഞത്. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം നടന്നതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Aster_MIMS
Accident | മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Keywords: Nasik, News, National, Maharashtra, Death, Injured, Fire, bus, Police, Maharashtra: 11 dead, several injured as bus catches fire.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia