അര്‍ദ്ധസൈനീക വിഭാഗം ഹിസാറിലേയ്ക്ക്; രാം പാലിന്റെ ആശ്രമത്തില്‍ നിന്നും 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു

 


ഹിസാര്‍ (ഹരിയാന): (www.kvartha.com 19.11.2014) പ്രമുഖ ആള്‍ ദൈവം രാം പാല്‍ ദാസിനെ അറസ്റ്റുചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തടയാന്‍ കേന്ദ്രം അര്‍ദ്ധസൈനീക വിഭാഗത്തെ ഹിസാറിലേയ്ക്ക് അയച്ചു. ഹരിയാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി.

രാം പാലിനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ഗൗരമേറിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലക്കേസുമായി ബന്ധപ്പെട്ടാണ് രാംപാലിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ഹിസാര്‍ ജില്ലയിലെ ബര്‍വാല ആശ്രമ വളപ്പിലെത്തിയത്.

അര്‍ദ്ധസൈനീക വിഭാഗം ഹിസാറിലേയ്ക്ക്; രാം പാലിന്റെ ആശ്രമത്തില്‍ നിന്നും 6 മൃതദേഹങ്ങള്‍ കണ്ടെടുത്തുഎന്നാല്‍ ആശ്രമത്തിന് ചുറ്റും മനുഷ്യകവചം തീര്‍ത്താണ് രാം പാലിന്റെ അനുയായികള്‍ പോലീസിനെ എതിരേറ്റത്. ആശ്രമം ഒഴിപ്പിക്കാനും രാം പാലിനെ അറസ്റ്റുചെയ്യാനും പോലീസ് ശ്രമിച്ചാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനിടെ 6 മൃതദേഹങ്ങള്‍ പോലീസ് ആശ്രമത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ആശ്രമത്തില്‍ ഇപ്പോഴും 12,000 അനുയായികളുണ്ടെന്നാണ് റിപോര്‍ട്ട്.

SUMMARY: Police have yet to arrest Rampal Dass despite itheir all-out operation against the Hisar-based religious leader.

Keywords: Rampal Dass, Godman, Arrest, Hisar, Haryana,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia