Facebook | ഫേസ്ബുക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്; വീഡിയോ കണ്ട് പൊലീസിന് വിവരം കൈമാറി മെറ്റാ ഉദ്യോഗസ്ഥർ; പിന്നീട് നടന്നത് സംഭവ ബഹുലമായ നിമിഷങ്ങൾ!

 

ലക്നൗ: (www.kvartha.com) സോഷ്യൽ മീഡിയ നെറ്റ്‌വർക്കിംഗ് ഭീമനായ മെറ്റയുടെ മുന്നറിയിപ്പിലൂടെ ഉത്തർപ്രദേശിലെ വിജയ് നഗറിലെ വസതിയിൽ ആത്മഹത്യക്ക് ശ്രമിച്ച  23 കാരന് പൊലീസിൻ്റെ സഹായത്തിൽ പുതുജീവൻ.

പൊലീസ് പറയുന്നത്:

'താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച് യുവാവ് ഫേസ്ബുക്ക് ലൈവ് വീഡിയോ ആരംഭിച്ചിരുന്നു.  കാലിഫോർണിയയിലെ ചില മെറ്റാ ഉദ്യോഗസ്ഥർ വീഡിയോ കാണുകയും ഉടൻ തന്നെ യുവാവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും ഫോൺ നമ്പറും സ്ഥലവും യുപി പൊലീസിൻ്റെ  ലക്നൗ ആസ്ഥാനത്തേക്ക് കൈമാറുകയും ചെയ്തു.

Facebook | ഫേസ്ബുക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്; വീഡിയോ കണ്ട് പൊലീസിന് വിവരം കൈമാറി മെറ്റാ ഉദ്യോഗസ്ഥർ; പിന്നീട് നടന്നത് സംഭവ ബഹുലമായ നിമിഷങ്ങൾ!

വിജയ് നഗറിലെ പ്രതാപ് വിഹാറിലെ ഇയാളുടെ ഐപി വിലാസം സൈബർ സംഘം കണ്ടെത്തി, ഗാസിയാബാദിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി. വിജയ് നഗർ പൊലീസ് സ്‌റ്റേഷനിലെ വനിതാ എസ്‌എച്ച്‌ഒ അനിത ചൗഹാൻ (52) പതിവ് പട്രോളിങ് കഴിഞ്ഞ് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ, യുവാവിൻ്റെ ആത്മഹത്യാ ശ്രമത്തെക്കുറിച്ച് ഡെപ്യൂട്ടി പൊലീസ് കമീഷണർ അറിയിപ്പ് നൽകി.

ഡിസിപിയുമായുള്ള കോൾ കഴിഞ്ഞ് നാല് മിനിറ്റിനുശേഷം, അനിത ചൗഹാന്റെ ഫോണിൽ യുവാവിൻ്റെ ഫോൺ നമ്പറും  സ്ഥലവും അടക്കമുള്ള വിവരങ്ങൾ ലഭിച്ചു. എസ്എച്ച്ഒ യുവാവിനെ കണ്ടെത്താനുള്ള ദൗത്യം ആരംഭിക്കുകയും ചെയ്തു. അനിത ചൗഹാന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതാപ് വിഹാറിലെ യുവാവിൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു.  എന്നാൽ രാത്രിയിൽ വീട് തിരിച്ചറിയുന്നത് വെല്ലുവിളിയായിരുന്നു.

പ്രദേശത്ത് ഏകദേശം 500-ഓളം വീടുകൾ ഉള്ളതിനാൽ തങ്ങൾക്ക് ആ വ്യക്തിയുടെ വീട് യഥാസമയം കണ്ടെത്താൻ കഴിയില്ലെന്ന് ചൗഹാന് അറിയാമായിരുന്നു, കൂടാതെ ഉച്ചഭാഷിണി ഉപയോഗിച്ചാൽ പ്രദേശത്ത് താമസിക്കുന്നവരുടെ അനാവശ്യ ശ്രദ്ധ ക്ഷണിക്കുക മാത്രമല്ല, യുവാവിനെ ഭയപ്പെടുത്തുകയും ചെയ്യുമെന്ന് അവർ കരുതി.

അതിനാൽ, പൊലീസ് സംഘം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചപ്പോൾ, സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ലഭിച്ച യുവാവിൻ്റെ നമ്പറിലേക്ക് ചൗഹാൻ വിളിച്ചെങ്കിലും ആദ്യത്തെ കുറച്ച് തവണ കോൾ എടുത്തില്ല.  അടുത്ത 25 മിനിറ്റും അവർ അയാളെ വിളിച്ചുകൊണ്ടിരുന്നു. എട്ടാം ശ്രമത്തിൽ  കോൾ എടുത്തു. അവർ മനസ് തുറന്ന് യുവാവിനോട് സംസാരിച്ചു.

ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ നിന്നുള്ള ബിഎസ്‌സി ബിരുദധാരിയായ അഭയ് ശുക്ല ആയിരുന്നു ആ യുവാവ്.  ഇത്രയും കടുത്ത നടപടിയെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്താണെന്ന് ശുക്ല ചൗഹാനോട് വിശദീകരിച്ചു. തന്റെ സഹോദരിയുടെ വിവാഹത്തിനായി സ്വന്തമായൊരു ബിസിനസ് തുടങ്ങാൻ അമ്മയിൽ നിന്ന് 90,000 രൂപ വാങ്ങിയെന്നും എന്നാൽ ആ പണമെല്ലാം താൻ നഷ്ടപ്പെടുത്തിയെന്നും സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും ശുക്ല പറഞ്ഞു.

പണം നൽകാൻ മറ്റ് വഴികളുണ്ടെന്നും  പൊലീസ് നടപടിയെടുക്കില്ലെന്നും ശുക്ലയെ ബോധ്യപ്പെടുത്താൻ ചൗഹാന് കഴിഞ്ഞു.   വീട് എവിടെയെന്ന് പറയാൻ അപേക്ഷിച്ചുവെങ്കിലും ആദ്യം വഴങ്ങിയില്ല.

10 മിനിറ്റോളം അഭ്യർത്ഥിച്ചപ്പോൾ ശുക്ല ഒടുവിൽ തന്റെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള ചൗഹാനുമായി തന്റെ വീടിന്റെ നമ്പർ പങ്കിട്ടു.  സഹായം ചെയ്യുമെന്ന് ചൗഹാൻ ശുക്ലയ്ക്ക് ഉറപ്പുനൽകുകയും ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് യുവാവും ഉറപ്പ് നൽകുകയും ചെയ്തു. പൊലീസ് സംഘത്തോടൊപ്പം ചൗധരി  വീട്ടിലെത്തിയപ്പോൾ, വാതിൽ തുറക്കാൻ ശുക്ല  വിസമ്മതിക്കുകയും ബലം പ്രയോഗിച്ച് തുറന്നാൽ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്നേഹത്തോടെയും സഹതാപത്തോടെയും ചൗധരി യുവാവിനോട് സംസാരിച്ചുകൊണ്ടിരുന്നു. ഏകദേശം 10 മിനിറ്റോളം ആശ്വസിപ്പിച്ചതിന് ശേഷമാണ് ശുക്ല വാതിൽ തുറന്നത്.  മുറിയുടെ നടുവിൽ പ്ലാസ്റ്റിക് കസേരയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന ഷോളും പൊലീസ് സംഘം കണ്ടെത്തി.

ചൗധരി യുവാവിനെ കെട്ടിപ്പിടിച്ച നിമിഷം ശുക്ല പൊട്ടിക്കരഞ്ഞു, പൊലീസ് ഉദ്യോഗസ്ഥർ യുവാവിന് വെള്ളം നൽകി. യുവാവ് അൽപ്പം ശാന്തനായ ശേഷം, ചൗഹാൻ അവനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കൗൺസിലിംഗ് നൽകി. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനൊപ്പം ചൗഹാൻ പൊലീസ് സ്റ്റേഷനിൽ ഏകദേശം നാല് മണിക്കൂറോളം ശുക്ലയെ ഉപദേശിച്ചു. അതിനിടെ, വിജയ് നഗർ പോലീസ് വീട്ടുകാരെ വിവരമറിയിച്ചു, അവർ എത്തി അദ്ദേഹത്തെ കനൗജിലേക്ക് തിരികെ കൊണ്ടുപോയി'.

Keywords:  Lucknow, News, National, Police, Facebook, How an SOS from Meta helped Ghaziabad Police save man's Facebook Live death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia