ഒരു മൃഗത്തിന് എങ്ങനെ ഒരു മനുഷ്യന്റെ അമ്മയാകാന്‍ കഴിയും? കട്ജു ബീഫ് നിരോധനത്തെ എതിര്‍ക്കാനുള്ള 4 കാരണങ്ങള്‍
Sep 12, 2015, 11:51 IST
ന്യൂഡല്‍ഹി: (www.kvartha.com 12.09.2015) ഇന്ത്യയിലെ 4 സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബീഫ് നിരോധനമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായ വാര്‍ത്ത. ബീഫ് നിരോധനത്തിനെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും പ്രമുഖ വ്യക്തികളും പ്രതിഷേധമുയര്‍ത്തിയിരുന്നു.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ബീഫ് നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താന്‍ ബീഫ് നിരോധനത്തിന് എതിരാണെന്ന് കട്ജു വ്യക്തമാക്കിയത്. ഇതിന് കാരണമായി കട്ജു 4 കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
1. ഞാന്‍ എന്ത് കഴിക്കണമെന്നത് എന്റെ സ്വന്തം കാര്യമാണ്. അതില്‍ മറ്റൊരാള്‍ തലയിടേണ്ട കാര്യമില്ല. മറ്റുള്ളവരെ ഞാന്‍ നിര്‍ബന്ധിച്ച് ബീഫ് തീറ്റിക്കാറില്ല, പിന്നെ എന്തിനാണ് ബീഫ് കഴിക്കുന്നതില്‍ നിന്നും എന്നെ തടയുന്നത്? ചില അവസരങ്ങളില്‍ ഞാന്‍ ബീഫ് കഴിക്കാറുണ്ട്. അവസരങ്ങള്‍ വന്നാല്‍ ഇനിയും കഴിക്കും. (യാഥാസ്ഥിതികരായ ഭാര്യയോടും ബന്ധുക്കളോടുമുള്ള ബഹുമാനാര്‍ത്ഥം ഞാന്‍ പലപ്പോഴും ബീഫ് ഒഴിവാക്കാറുണ്ട്).
2. ബീഫ് കഴിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. കുതിരയെ പോലൊരു മൃഗമാണ് പശുവും. അതിനെ വിശുദ്ധയെന്നും നമ്മുടെ മാതാവെന്ന് വിളിക്കുന്നതുമൊക്കെ ബുദ്ധിശൂന്യതയാണ്. എങ്ങനെയാണ് ഒരു മൃഗത്തിന് ഒരു മനുഷ്യന്റെ അമ്മയാകാനാവുക? പശു പാല്‍ തരുന്നതുകൊണ്ട് അമ്മയാകുന്നുവെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഞാന്‍ ചോദിക്കുന്നു. ആടും, എരുമയും യാക്കും ഒട്ടകവും ഒന്നും അമ്മയല്ലെ? നിരവധി പേര്‍ അവയുടെ പാലും കുടിക്കാറുണ്ട്.
3. വിവിധ രാജ്യത്തെ ജനങ്ങള്‍ ബീഫ് കഴിക്കാറുണ്ട്. അമേരിക്കക്കാര്‍, യൂറോപ്പുകാര്‍, ചൈനീസ്, അറബികള്‍, ഓസ്‌ട്രേലിയക്കാര്‍, ജപ്പാനികള്‍ അങ്ങനെ. അവരെല്ലാം പാപികളാണോ? ഹിന്ദുക്കള്‍ മാത്രമാണോ പുണ്യാളന്മാര്‍?
4. ഗോവ, കേരള, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ പാവങ്ങളായ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ പ്രോട്ടീന്‍ ലഭിക്കുന്നത് ബീഫിലൂടെയാണ്. ഇവരില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളുമാണ്. നാഗാലാന്റ്, മിസോറാം എന്നിവിടങ്ങളില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കളുടെ ആഗ്രഹപ്രകാരം ഇന്ത്യ മുഴുവന്‍ ബീഫ് നിരോധിച്ചാല്‍ അവര്‍ ഇന്ത്യയില്‍ നിന്ന് വിട്ടുപോകും. അതിന്റെ ആവശ്യമുണ്ടോ? അതിനാല്‍ ഞാന്‍ തീര്‍ത്തും ബീഫ് നിരോധനത്തിന് എതിരാണ്.
SUMMARY: Beef ban in J&K. I am totally against ban on beef, for the following reasons :
Keywords: Meat Ban, Rajasthan, Jammu Kashmir, Jain Festivals, Shiv Sena, Katju

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.