Fire Accident | തിരക്കേറിയ റോഡില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ചു; ഡ്രൈവറുടെ അവസരോചിത ഇടപെടലില്‍ വന്‍ അപകടമൊഴിവായി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുംബ്ലെ സര്‍കിളിലാണ് സംഭവം നടന്നത്.
അപകടസമയത്ത് ബസില്‍ 30 യാത്രക്കാര്‍ ഉണ്ടായിരുന്നു.
ബെംഗ്‌ളൂറു: (KVARTHA) നഗരത്തിലെ തിരക്കേറിയ റോഡില്‍ (Road) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി (KSRTC) ബസിന് തീപ്പിടിച്ചു (Caught Fire) . ഡ്രൈവറുടെ (Bus Driver) അവസരോചിതമായ ഇടപെടലില്‍ വന്‍ അപകടമാണ് (Accident) തലനാരിഴയ്ക്ക് ഒഴിവായത്. ജാഗ്രതാ നിര്‍ദേശം നല്‍കിയ ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് ഒഴിപ്പിച്ചു.

അപകടസമയത്ത് ബസില്‍ 30 യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം നല്‍കിയ ഡ്രൈവര്‍ തക്കസമയത്ത് അവരെ പുറത്തെത്തിച്ച് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
എംജി റോഡില്‍ ഡ്രൈവര്‍ വാഹനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട് ചെയ്തപ്പോഴാണ് അഗ്നിബാധയുണ്ടായത്. കോറമംഗല ഡിപോയുടെ കീഴിലുള്ള ബസാണ് നശിച്ചത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ബെംഗ്‌ളൂറു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (ബിഎംടിസി) വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച (09.07.2024ഃ രാവിലെ ഒമ്പത് മണിയോടെ അനില്‍ കുംബ്ലെ സര്‍കിളിലാണ് സംഭവം നടന്നത്. അഗ്നിശമന സേനാംഗങ്ങള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് തീപ്പിടിക്കുന്നതും അതില്‍ നിന്ന് പുക ഉയരുന്നതും വഴിയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.
അഗ്നിബാധക്ക് പിന്നിലെ കാരണം പരിശോധിക്കാന്‍ മുതിര്‍ന്ന ബിഎംടിസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്‍ജിന്‍ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്ന് ബിഎംടിസി വൃത്തങ്ങള്‍ പറഞ്ഞു. കാരണം എന്താണെന്ന റിപോര്‍ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് ബിഎംടിസി വൃത്തങ്ങള്‍ അറിയിച്ചു.