Rescue | പ്രതീക്ഷയോടെ കാത്തിരിപ്പ്; ഷിരൂരിൽ സാഹചര്യങ്ങളെല്ലാം അനുകൂലം; അര്‍ജുനായി ഈശ്വര്‍ മല്‍പെ തിരച്ചില്‍ ആരംഭിച്ചു
ഈശ്വർ മാല്‍പെ നേതൃത്വം നൽകുന്ന സംഘം തിരച്ചിൽ നടത്തുന്നു
ട്രക്ക് ഡ്രൈവറുടെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി
മംഗ്ളൂറു: (KVARTHA) കര്‍ണാടക ഷിരൂരിലെ (Karnataka - Shirur) മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ തേടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. പ്രശസ്ത മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്‍പെ (IshwarMalpe) ഗംഗാവലി പുഴയിൽ (Ganga Valley River) ഇറങ്ങി തീവ്രമായ തിരച്ചിൽ നടത്തുന്നുണ്ട്. മറ്റ് മത്സ്യത്തൊഴിലാളികളും ഇദ്ദേഹത്തിനൊപ്പം പങ്കെടുക്കുന്നു.
തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെങ്കിലും അത് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഭാഗമല്ലെന്ന് ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇതിന് മുൻപ്, ഇന്നലെ വൈകുന്നേരം നടത്തിയ 2 മണിക്കൂര്‍ പരിശോധനയില്‍ ഈശ്വർ മാല്‍പെ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്ക് കണ്ടെത്തിയിരുന്നു. കൂടാതെ, അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അപകടത്തില്‍പെട്ട വാഹനത്തിന്‍റെ മൂന്ന് വസ്തുക്കളാണ് ലഭിച്ചത്.
നാവികസേനയുടെ മുങ്ങൽ വിദഗ്ധർ, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ എന്നിവരും ഈശ്വർ മാല്‍പെയ്ക്കും സംഘത്തിനുമൊപ്പം ദൗത്യത്തിൽ പങ്കെടുക്കുന്നു. ദൗത്യ മേഖലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമപ്രവർത്തകരെ തടഞ്ഞു.
അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ടൂൾസ് ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്ന് ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. കണ്ടെത്തിയ ജാക്കി തന്നെയാണ് അർജുന്റെ ലോറിയിലുണ്ടായിരുന്നതെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അർജുന്റെ സഹോദരി ഭർത്താവ് ജിതിനും മനാഫും സ്ഥലത്തുണ്ട്.#ShirurLandslide #MissingPerson #SearchAndRescue #KeralaNews #IndiaNews #IshwarMalpe