Discovery | ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറി ഭാഗം കണ്ടെത്തിയത് തിരച്ചിലിന് നിര്‍ണായകമെന്ന് കാര്‍വാര്‍ എസ് പി

 
Arjun's lorry was found is crucial says Karwar SP
Watermark

Photo Credit: Facebook/SP Karwar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നേവി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരും.
● ലോറി കണ്ടെത്തുകയെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ.

ബെംഗളൂരു: (KVARTHA) കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ (Shirur Landslide) ദുരന്തത്തില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ (Arjun) ലോറിയിലെ ഒരു ഭാഗം കണ്ടെത്തിയതോടെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചു. അര്‍ജുന്റെ ലോറിയിലെ ലൈറ്റ് റിഫ്‌ലക്ടറായ ഇരുമ്പു കമ്പിയുടെ ഒരു ഭാഗമാണ് പുഴയില്‍ നിന്ന് ലഭിച്ചത്.

Aster mims 04/11/2022

നാവികസേനയുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മറ്റ് ചില ലോഹഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അര്‍ജുന്റെ ലോറിയുടെ ഈ ഭാഗമാണ് തെരച്ചിലിന് വഴിത്തിരിവായതെന്ന് കാര്‍വാര്‍ എസ് പി നാരായണ പറഞ്ഞു.

ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് ടാങ്കറിന്റെ എഞ്ചിനും ടയറും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി തെരച്ചില്‍ നടത്താനുള്ള സ്ഥലങ്ങളില്‍ അര്‍ജുന്റെ ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഗ്യാസ് ടാങ്കറിനെക്കുറിച്ച് ആലോചിക്കാനില്ല. ഇനി അര്‍ജുന്റെ ലോറി കണ്ടെത്തുകയെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. 

നാവികസേന കൂടി എത്തിയതോടെ കൃത്യമായ ഏകോപനത്തോടെ ലോഹസാന്നിധ്യം കണ്ടെത്തിയ കോര്‍ഡിനേറ്റുകള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്. രാവിലെ ആദ്യകോര്‍ഡിനേറ്റില്‍ പരിശോധിച്ചപ്പോള്‍ മണ്ണിടിച്ചിലില്‍ പുഴയില്‍ വീണ ഇലക്ട്രിക് ടവറിന്റെ ഭാഗങ്ങള്‍ കിട്ടി. പിന്നീട് രണ്ടാം കോര്‍ഡിനേറ്റില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ പോയന്റില്‍ പരിശോധിച്ചപ്പോഴാണ് അര്‍ജുന്റെ ലോറിയില്‍ ഉപയോഗിച്ചിരുന്ന കയറിന്റെ കെട്ടും പിന്നീട് കുറച്ച് അക്കേഷ്യ മരത്തടികളും കിട്ടിയത്.

മഴയും മണ്ണിടിച്ചിലിന്റെ സാധ്യതയും കണക്കിലെടുത്ത് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ടെങ്കിലും, നേവി അടയാളപ്പെടുത്തിയ ചെയ്ത സ്ഥലങ്ങളില്‍ തെരച്ചില്‍ തുടരും. അര്‍ജുന്റെ കുടുംബാംഗങ്ങള്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

#ShirurLandslide #ArjunMissing #SearchAndRescue #India #Kerala #Karnataka #Hope

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia