എ.എ.പി ബിജെപിക്ക് ചിന്തിക്കാനുള്ള വക നല്‍കും: ഒമര്‍ അബ്ദുല്ല

 


ADVERTISEMENT

കശ്മീര്‍: (www.kvartha.com 08/02/2015) ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് ചിന്തിക്കാന്‍ വക നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് പോളിംഗ് ദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാനും ഒമര്‍ മറന്നില്ല.

ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന വോട്ടിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങളുടെ വോട്ടുകള്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിക്കുക എന്നായിരുന്നു മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ ഒമര്‍ ആശംസിച്ചത്.

എ.എ.പി ബിജെപിക്ക് ചിന്തിക്കാനുള്ള വക നല്‍കും: ഒമര്‍ അബ്ദുല്ലജമ്മു കശ്മീരില്‍ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വിജയം ബിജെപിക്ക് കശ്മീരിനെക്കുറിച്ച് ചിന്തിക്കാന്‍ വക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിക്ക് ഇതേ അനുഭവമായിരിക്കും നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Former Jammu and Kashmir chief minister Omar Abdullah today voiced hope that the Aam Aadmi Party will give BJP "something to think about" in Delhi which is voting to elect its Assembly.

Keywords: Jammu Kashmir, Omar Abdullah, Rajya Sabha, Aam Aadmi Party, BJP,


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia