SWISS-TOWER 24/07/2023

Suspended | ഗോവയിലെ ബീചില്‍ വനിതയോട് അപമര്യാദയായി പെരുമാറിയതായി പരാതി; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

പനജി: (www.kvartha.com) ഗോവയിലെ ബീചില്‍ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അരുണാചല്‍-ഗോവ-മിസോറാം കേഡറിലെ 2009 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. എ കോവനെയാണ് രാഷ്ട്രപതി സസ്‌പെന്‍ഡ് ചെയ്തത്. ഗോവ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇയാള്‍ക്കെതിരെ റിപോര്‍ട് നല്‍കിയിരുന്നു.  
Aster mims 04/11/2022

വനിതയോട് അപമര്യാദയായി പെരുമാറിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡോ. കോവനെനെന്ന് പൊലീസ് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഐപിഎസുകാരന്റെ പ്രവൃത്തി ഗോവയില്‍ വലിയ വിവാദമായതിന് പിന്നാലെ കടുത്ത നടപടിയെടുക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉറപ്പുനല്‍കിയിരുന്നു. ആഗസ്റ്റ് ഏഴിനായിരുന്നു സംഭവം നടന്നത്. 

Suspended | ഗോവയിലെ ബീചില്‍ വനിതയോട് അപമര്യാദയായി പെരുമാറിയതായി പരാതി; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പൊലീസ് പറയുന്നത്: കഴുത്ത് വേദനകാരണം മെഡികല്‍ ലീവിലായ സമയത്താണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഗോവ ബീചിലെ റിസോടട്ടിലെത്തിയത്. ഇവിടെ വച്ച് പുലര്‍ചെ നാല് മണിക്കാണ് ഇയാള്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീ ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു.     സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട് നല്‍കിയത്. തുടര്‍ന്ന് നടപടിക്കായി രാഷ്ട്രപതിയുടെ ഓഫീസിന് കൈമാറുകയും ചെയ്തു.
   
Keywords:  Goa, News, National, IPS Officer, Molestation Charges, Home Ministry, Suspended, Home Ministry Suspends Goa IPS Officer Over Molestation Charges Against Him.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia