വിദേശ സഹായം: 450 സംഘടനകള്‍ക്ക് അഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിദേശ സഹായം: 450 സംഘടനകള്‍ക്ക് അഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക്
ന്യൂഡല്‍ഹി: അനുമതിയില്ലാതെ വിദേശ സഹായം കൈപറ്റുന്ന 450 സംഘടനകള്‍ക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ചട്ടങ്ങള്‍ ലംഘിച്ച് പണം കൈപറ്റുന്നതിനാണ്‌ വിലക്ക്.

അനുമതിയോടെ വിദേശ സഹായം പറ്റുന്ന സംഘടനകളുടെ വിവരവും പുറത്തുവന്നു. കേരളത്തില്‍ നിന്നുള്ള മത-സാമുദായിക സംഘടനകള്‍ കോടികള്‍ വിദേശ സഹായം സ്വന്തമാക്കുന്നതായി ആഭ്യന്തര മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു. 

ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യക്ക് 160 കോടിയും അമൃതാനന്ദമയി മഠത്തിന് 61 കോടി രൂപയും കഴിഞ്ഞ വര്‍ഷം അനുമതിയോടെ വിദേശ സഹായം ലഭിച്ചു.കേരളത്തില്‍ നിന്നുള്ള 143 സംഘടനകള്‍ക്ക് പ്രതിവര്‍ഷം ഒരു കോടിയിലധികം സഹായം ലഭിക്കുന്നുണ്ട്. കെടി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചിന് ടെക്‌സസില്‍ നിന്നാണ് പണം ലഭിച്ചിരിക്കുന്നത്. കുഴല്‍ക്കിണര്‍ കുഴിക്കാനെന്ന പേരിലാണ് ഫണ്ട്.

 38 രാജ്യങ്ങളിലെ വ്യക്തികളില്‍ നിന്നാണ് അമൃതാനന്ദമയി മഠത്തിനു പണം ലഭിച്ചത്. വാരാപ്പുഴ തൃശൂര്‍ അതിരൂപതകളും വന്‍തോതില്‍ പണം കൈപ്പറ്റിയിട്ടുണ്ട്.

English Summery
Home ministry ban 450 NGOs who received foreign fund illegally 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia