രക്തദാനം വഴി എച്ച്ഐവി ബാധിച്ചു; അഞ്ച് തലാസീമിയ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു, ബ്ലഡ് ബാങ്ക് അടച്ചുപൂട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
സർദാർ സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്.
-
സംഭവത്തിൽ ജാർഖണ്ഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
-
പ്രദേശിക ബ്ലഡ് ബാങ്കിൽ നിന്ന് എച്ച്.ഐ.വി. ബാധിച്ച രക്തം നൽകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
-
രണ്ടാഴ്ച മുമ്പാണ് ആദ്യമായി ഒരു കുട്ടിയുടെ എച്ച്.ഐ.വി പോസിറ്റീവായതായി സ്ഥിരീകരിച്ചത്.
-
നിലവിൽ പശ്ചിമ സിംഗ്ഭൂം ജില്ലയിൽ 515 എച്ച്.ഐ.വി. പോസിറ്റീവ് കേസുകളും 56 തലാസീമിയ രോഗികളുമുണ്ട്.
ചായിബാസ: (KVARTHA) ജാർഖണ്ഡിലെ ചായിബാസ ടൗണിൽ രക്തത്തിൽ ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാത്ത ഒരു പാരമ്പര്യ രക്ത രോഗമായ തലാസീമിയ രോഗം ബാധിച്ച അഞ്ച് കുട്ടികൾക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പിടിഐ വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. സംഭവം വൈദ്യശാസ്ത്ര രംഗത്തെ ഗുരുതരമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവത്തിൽ ജാർഖണ്ഡ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. റാഞ്ചിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘം അടിയന്തരമായി അന്വേഷണം തുടങ്ങി. കുട്ടികൾക്ക് എച്ച്.ഐ.വി. ബാധിച്ചെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിഷയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു കുട്ടിയുടെ കുടുംബം ആദ്യമായി രംഗത്തെത്തുന്നത്. തലാസെമിയ ബാധിതനായ ഏഴ് വയസ്സുകാരന് ചായിബാസയിലെ പ്രാദേശിക ബ്ലഡ് ബാങ്കിൽ നിന്ന് എച്ച്.ഐ.വി ബാധിച്ച രക്തം നൽകിയതായി കുടുംബം ആരോപിച്ചു. ബ്ലഡ് ബാങ്കിൽ വന്നതുമുതൽ ഏകദേശം 25 യൂണിറ്റ് രക്തം കുട്ടി സ്വീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കുട്ടിക്ക് എച്ച്.ഐ.വി പോസിറ്റീവായതെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജ്ഹി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല മലിനമായ സൂചികൾ ഉപയോഗിക്കുന്നത് പോലുള്ള മറ്റ് ഘടകങ്ങളും എച്ച്.ഐ.വി. അണുബാധയ്ക്ക് കാരണമായേക്കാം എന്നും ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജ്ഹി കൂട്ടിച്ചേർത്തു.
പരാതിയെത്തുടർന്ന്, മലിനമായ രക്തം എങ്ങനെ ലഭിച്ചു എന്ന് കണ്ടെത്താൻ മെഡിക്കൽ സംഘത്തെ രൂപീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ജാർഖണ്ഡ് ആരോഗ്യ സേവന വിഭാഗം ഡയറക്ടർ ഡോ. ദിനേശ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായത്. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ഇതേ ടൗണിൽ തലാസീമിയ രോഗം ബാധിച്ച നാല് കുട്ടികൾക്ക് കൂടി എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെ എച്ച്.ഐ.വി. ബാധിതരായ തലാസീമിയ കുട്ടികളുടെ എണ്ണം അഞ്ചായി.
സംഭവം അന്വേഷിക്കാൻ രൂപീകരിച്ച അഞ്ചംഗ സംഘം സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലും പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് വാർഡിലും പരിശോധന നടത്തി. ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിൽ, തലാസീമിയ രോഗിക്ക് മലിനമായ രക്തമാണ് നൽകിയതെന്ന് സൂചന ലഭിച്ചതായി ഡോ. ദിനേശ് കുമാർ പറഞ്ഞു. കൂടാതെ പരിശോധനയിൽ ബ്ലഡ് ബാങ്കിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയെന്നും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡോ. ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഡോ. ദിനേശ് കുമാറിന് പുറമെ ഡോ. ഷിപ്ര ദാസ്, ഡോ. എസ്.എസ്. പാസ്വാൻ, ഡോ. ഭഗത്, ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജ്ഹി, ഡോ. ശിവചരൺ ഹൻസ്ദ, ഡോ. മിനു കുമാരി എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. നിലവിൽ ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയിൽ 515 എച്ച്.ഐ.വി. പോസിറ്റീവ് കേസുകളും 56 തലാസീമിയ രോഗികളുമാണുള്ളത്.
എന്താണ് തലാസീമിയ?
യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരമനുസരിച്ച്, തലാസീമിയ പാരമ്പര്യമായി ലഭിക്കുന്ന ഒരു രക്ത രോഗമാണ്. ശരീരത്തിന് ആവശ്യത്തിന് ഹീമോഗ്ലോബിൻ അഥവാ രക്താണുക്കളിലെ പ്രധാന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് ചുവന്ന രക്താണുക്കൾ പെട്ടെന്ന് നശിക്കാൻ കാരണമാവുകയും രക്തപ്രവാഹത്തിൽ ആരോഗ്യമുള്ള ചുവന്ന രക്താണുക്കളുടെ അളവ് കുറയുകയും ചെയ്യുന്നു. ചില തലാസീമിയ രോഗികൾക്ക് സ്ഥിരമായി രക്തം സ്വീകരിക്കേണ്ടി വരും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതോടൊപ്പം കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനൽ പിന്തുടരുക.
Article Summary: Five Thalassemia children in Jharkhand's Chaibasa contracted HIV through blood transfusion; high-level probe launched and blood bank sealed.
Hashtags: #Jharkhand #HIV #Thalassemia #BloodTransfusion #Chaibasa #HealthCrisis
