എച്ച് ഐ വി ബാധിതയായ പെണ്‍കുട്ടിയെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹോസ്റ്റലില്‍ നിന്നും പുറത്താക്കി
Jun 26, 2016, 23:01 IST
കേന്ദ്രപറ(ഒറീസ): (www.kvartha.com 26.06.2016) എച്ച് ഐ വി ബാധിതയായ പെണ്‍കുട്ടിയെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായി ആരോപണം. മറ്റ് കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണിതെന്ന് ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
ജവഹര്‍ നവോദയ വിദ്യാലയ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിക്കാണ് ദുര്‍ഗതിയുണ്ടായത്. അതേസമയം പെണ്‍കുട്ടിക്ക് പഠനം തുടരാമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടി എച്ച് ഐ വി ബാധിതയാണെന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് നിയമം ഇരിക്കേ വിവരം ചോര്‍ന്നത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കുട്ടിയുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
എച്ച് ഐ വി ബാധിതരായ മാതാപിതാക്കളെ നഷ്ടമായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പാണ് ഈ സ്‌കൂളില്‍ എത്തിയത്. അമ്മാവന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി പഠിക്കാനെത്തിയിരുന്നത്. സംഭവത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം ഇടപെടണമെന്നാണ് ശിശു ക്ഷേമ സമിതിയുടെ ആവശ്യം.
SUMMARY: 13-year-old girl affected by HIV/AIDS has been driven out of the hostel of a Central government-run school in Odisha's Kendrapara district allegedly on the insistence of other students parents, a child rights activist said.
Keywords: National, 13-year-old girl, HIV, AIDS, Hostel, Central government, School, Odisha, Kendrapara district

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.