ന്യൂഡെൽഹി: (www.kvartha.com) വാലന്റൈൻസ് ദിനം പ്രണയികളുടെ ദിനമാണ്. അന്തരീക്ഷത്തിലാകമാനം പ്രണയം പരന്നൊഴുകുന്ന ദിവസമാണത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പോപ്പ് ഗെലാസിയസ് ഫെബ്രുവരി 14 സെന്റ് വാലന്റൈൻസ് ദിനമായി പ്രഖ്യാപിച്ചുവെന്നാണ് ചരിത്രം. വാലന്റൈൻസ് ദിനം ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ടാണെന്നതിന് ചരിത്രത്തിലും പുസ്തകങ്ങളിലും പല പരാമർശങ്ങളും കാണാം. ഒരു കഥ റോമിലെ പുരോഹിതനായ വിശുദ്ധ വാലന്റൈനുമായി ബന്ധപ്പെട്ടതാണ്.
ആരാണ് വാലന്റൈൻ?
എഡി 270-ലാണ് വാലന്റൈൻ ജീവിച്ചിരുന്നത്. അദ്ദേഹം പ്രണയത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നതായി പറയുന്നു. അതേ സമയം, റോമിലെ രാജാവ് ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ക്രൂരനും യുദ്ധക്കൊതിയനുമായിരുന്നു. പ്രണയബന്ധങ്ങളെ രാജാവ് ശക്തമായി എതിർത്തു. വിവാഹിതരായി ജീവിക്കുന്ന റോമന്‍ പടയാളികളില്‍ യുദ്ധവീര്യം കുറവാണെന്നും, അവരില്‍ കുടുംബത്തോടാണ് പ്രതിപത്തി കൂടുതലെന്നും വിശ്വസിച്ചു ചക്രവര്‍ത്തി തന്റെ ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കി.
വാലന്റൈന് ഇത് ഒട്ടും ഇഷ്ടപ്പെടാത്തതിനാൽ അദ്ദേഹം ഇതിനെതിരെ ശബ്ദമുയർത്തി പ്രതിഷേധിച്ചു. മാത്രമല്ല, റോമിലെ രാജാവിന്റെ തീരുമാനത്തിന് വിരുദ്ധമായി വാലന്റൈൻ നിരവധി വിവാഹങ്ങൾ നടത്തി കൊടുത്തു. ഇക്കാരണത്താൽ, ജയിലിൽ അടച്ച വാലന്റൈനെ ഫെബ്രുവരി 14 ന് തൂക്കിലേറ്റി. അതിനുശേഷം, വാലന്റൈന്റെ സ്മരണയ്ക്കായി ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നുവെന്നാണ് പറയുന്നത്.
ഒരു അത്ഭുതം
എഡി 273 ഫെബ്രുവരി 14 ന് തൊണ്ണൂറ്റിയേഴാം വയസിലാണ് വാലന്റൈൻ രക്തസാക്ഷിത്വം കൈവരിച്ചതെന്നാണ് പറയുന്നത്. അതിനുമുമ്പ് അദ്ദേഹം തടവിലാക്കപ്പെട്ട സമയത്ത്, വാലന്റൈനിന്റെ അഗാധമായ അറിവില്‍ ആകൃഷ്ടനായ ജയിലര്‍, ജന്മനാ അന്ധയായ മകളെ പഠിപ്പിക്കാനായി അദ്ദേഹത്തിനടുത്ത് കൊണ്ടുവന്നു. വാത്സല്യത്തോടെയും സ്നേഹത്തോടെയും അറിവുകൾ പകർന്നുനൽകി. വാലന്റൈന്റെ പ്രാർഥനയിൽ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചതായും പറയുന്നു. മരണത്തിന് മുമ്പ് വാലെന്റൈന്‍, തന്‍റെ ശിഷ്യയ്ക്ക് എഴുതിയ കുറിപ്പ് അവസാനിക്കുന്നത്, 'എന്ന് നിന്‍റെ വാലെന്റൈന്‍', എന്ന വാചകത്തിലാണെന്നും അതില്‍ നിന്നാണ് പ്രണയ ലേഖനങ്ങള്‍ എഴുതുന്ന രീതി നിലവില്‍ വന്നതെന്നുമാണ് ചില റിപ്പോർട്ടുകൾ.
Keywords: New Delhi, News, National, Valentine's-Day, History behind celebrating Valentine’s Day?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.