മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 18/01/2015) എല്ലാ ഹിന്ദുക്കള്‍ക്കുമായി ബദ്രികാശ്രമത്തിലെ ശങ്കരാചാര്യ വാസുദേവാനന്ദ് സരസ്വതിയുടെ പുതിയ സന്ദേശം. നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 കുട്ടികളെ പ്രസവിക്കണമെന്ന് ശങ്കരാചാര്യര്‍. അലഹാബാദില്‍ മാഗ് മേളയില്‍ പങ്കെടുക്കുകയായിരുന്നു ശങ്കരാചാര്യര്‍.

ഹിന്ദുക്കള്‍ സംഘടിച്ചതിനാലാണ് മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത്. ഭൂരിപക്ഷ പദവി നിലനിര്‍ത്താന്‍ എല്ലാ ഹിന്ദു കുടുംബങ്ങളിലും പത്ത് കുട്ടികളുണ്ടാകണം ശങ്കരാചാര്യര്‍ പറഞ്ഞു.

ഹിന്ദു സംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളേയും ശങ്കരാചാര്യര്‍ പ്രശംസിച്ചു.

മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍ഹിന്ദുമതത്തില്‍ നിന്നുമാണ് ക്രിസ്തുമതവും ഇസ്ലാം മതവും സിഖ് മതവുമുണ്ടായത്. അതിനാല്‍ ഏവരും അവരുടെ വേരുകളിലേയ്ക്ക് മടങ്ങണം. ഖര്‍ വാപസിയെ നിരോധിച്ചിട്ടില്ല. അതിനാല്‍ നിയമസനടപടിയുണ്ടാകുമെന്ന ഭയവും വേണ്ട ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: Shankaracharya Vasudevanand Saraswati of Badrikashram has a new message for all Hindus. He asserts that Hindus must produce 10 kids to make Narendra Modi as Prime Minister again.

Keywords: Shankaracharya Vasudevanand Saraswati, Badrikashram , Hindu, Family, Kids, Narendra Modi, Prime minister,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia