Beer | ഹിമാചല്‍ പ്രദേശ് ഗ്രാമത്തില്‍ വിവാഹങ്ങളിലും ഉത്സവങ്ങളിലും ബിയര്‍ നിരോധിച്ചു

 


ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായതിലെ വിവാഹ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ബിയര്‍ വിളമ്പുന്നത് നിരോധിച്ചു. ഇത്തരം ചടങ്ങുകളിലെ പാഴ് ടിലവ് തടയാനാണ് ഞായറാഴ്ച ചേര്‍ന്ന ഗ്രാമസഭ യോഗം ഈ തീരുമാനമെടുത്തതെന്ന് പഞ്ചായത് തല സോനം സാങ്‌പോ പറഞ്ഞു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും 'പാശ്ചാത്യ സംസ്‌കാരം' കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരോധനം സംബന്ധിച്ച് പഞ്ചായത് പ്രമേയം പാസാക്കി. സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ യുവാക്കള്‍ക്കും ഉത്കണ്ഠയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പരിഷത് അംഗം കുംഗ ബോധ് പ്രതികരിച്ചു.

Beer | ഹിമാചല്‍ പ്രദേശ് ഗ്രാമത്തില്‍ വിവാഹങ്ങളിലും ഉത്സവങ്ങളിലും ബിയര്‍ നിരോധിച്ചു

നേരത്തെ, കിന്നൗര്‍ ജില്ലയിലെ ഹാംഗ്രാംഗ് താഴ്വരയിലെ സുമാര പഞ്ചായത്ത് വിവാഹങ്ങളില്‍ ഗോത്ര ആചാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബോളിവുഡ് ശൈലിയിലുള്ള ആഡംബര വിവാഹങ്ങള്‍ നിരോധിക്കാനും പ്രമേയം പാസാക്കിയിരുന്നു.

Keywords:  Himachal Pradesh, News, National, Village, Ban, Beer, Weddings, Festival, Panchayat, Celebration, Himachal Pradesh Village Bans Beer At Weddings, Festival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia