Accident | മണാലിയില്‍ ബൈക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി ഡോക്ടര്‍ അടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം
Nov 26, 2022, 06:01 IST
ഷിംല: (www.kvartha.com) മണാലിയില്‍ ബൈക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി സ്വദേശി ശാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ഡെല്‍ഹിയില്‍ നിന്ന് മണാലില്‍ എത്തിയതാണ് അപകടത്തില്‍പ്പെട്ടവരെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപോര്‍ട് വന്നിരുന്നു. 2600ല്‍ അധികം ആളുകള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
മലയോര മേഖലകളിലെ റോഡുകളില്‍ ക്രാഷ് ബാരിയറുകള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണമെന്നാണ് പൊലീസ് റിപോര്‍ടിലെ കണ്ടെത്തല്‍. കൂടാതെ അപകടങ്ങളില്‍ 42 ശതമാനവും അമിത വേഗം മൂലമുള്ള മലക്കം മറിച്ചിലിനേ തുടര്‍ന്നാണ് സംഭവിക്കുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Himachal Pradesh, News, National, Accident, Death, bike, Himachal Pradesh: Two died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.