യുപി മന്ത്രി അസം ഖാന്റെ പോത്തുകളെ കണ്ടെത്താന്‍ ഉന്നതതല സംഘം

 


ADVERTISEMENT

രാമ്പൂര്‍: യുപി മന്ത്രി അസം ഖാന്റെ മോഷണം പോയ പോത്തുകളെ കണ്ടെത്താന്‍ ഉന്നതതല സംഘം രംഗത്തിറങ്ങി. ഏഴ് പോത്തുകളെയാണ് കാണാതായത്. സമാജ് വാദി പാര്‍ട്ടി നേതാവായ അസം ഖാന്റെ ഫാം ഹൗസില്‍ നിന്നുമാണ് ഇവ മോഷണം പോയത്. ഫാം ഹൗസിന്റെ മതിലിടിച്ച ശേഷമായിരുന്നു മോഷണം.

സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ പാവപ്പെട്ടവന്റേയും സാധാരണക്കാരന്റേയും അവസ്ഥ എന്താകുമെന്നാണിപ്പോള്‍ ജന സംസാരം. സ്‌നിഫര്‍ പട്ടികളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

യുപി മന്ത്രി അസം ഖാന്റെ പോത്തുകളെ കണ്ടെത്താന്‍ ഉന്നതതല സംഘംവിവാദങ്ങളിലൂടെ പലപ്പോഴും മാധ്യമങ്ങളില്‍ ഇടം നേടുന്നയാളാണ് അസംഖാന്‍. മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം മറ്റ് മന്ത്രിമാര്‍ക്കൊപ്പം സ്റ്റഡി ടൂറിനായി വിദേശത്തേയ്ക്ക് പോയതാണ് ഒടുവിലത്തെ വിവാദം.

SUMMARY: Rampur: In a bizarre incident in Uttar Pradesh, the entire district administration in Rampur has launched a one of a kind, high level search operation for seven buffaloes.

Keywords: National, Azam Khan, SP, Minister, UP, Buffaloes
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia