SWISS-TOWER 24/07/2023

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരുവെളിപ്പെടുത്തിയതിന് പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരുവെളിപ്പെടുത്തിയതിന് പിഴ
ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരുവെളിപ്പെടുത്തിയ ഡല്‍ഹി പോലീസിനും ടിവി ചാനലായ ആജ് തക്കിലും ഡല്‍ഹി ഹൈക്കോടതി പിഴ ചുമത്തി. 6 ലക്ഷം രൂപ നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് ഉത്തരവ്.

എട്ടുവര്‍ഷം മുമ്പു പിതാവിന്റെ പീഡനത്തിന് ഇരയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പേരാണു ഡല്‍ഹി പോലീസ് എഫ്‌ഐആറിലൂടെ വെളിപ്പെടുത്തിയത്. ഇത് ആജ് തക് ചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. പേരു വെളിപ്പെട്ടതോടെ പെണ്‍കുട്ടിക്കു സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാരുടെ പരിഹാസത്തെത്തുടര്‍ന്നു കുട്ടിയുടെ മാനസികനില തകരാറിലായെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ ധരിപ്പിച്ചു.

ഡല്‍ഹി പോലീസ് ഒരുലക്ഷം രൂപയും ചാനല്‍ അഞ്ചുലക്ഷം രൂപയും നല്‍കണം. 25,000 രൂപ വീതം ഇരുകൂട്ടരും കോടതിച്ചെലവായി നല്‍കണമെന്നും സംഭവത്തെക്കുറിച്ചു പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

SUMMERY: The Delhi High Court on Tuesday imposed a fine of over Rs 6 lakh on the Delhi Police and a TV channel for having released the name and identity of a minor rape victim in 2005. The court has also held that a media agency could be held liable for the violation of fundamental rights of a person.

Keywords: National news, Justice Vipin Sanghi, Delhi High Court, Directed, Police, Aaj Tak, Compensation, Girl, Violation of the right to privacy and confidentiality, Article 21,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia