Heavy Rain | ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
Aug 18, 2023, 11:08 IST
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. 20ഓളം പേരെയാണ് കാണാതായത്. ഇവര്‍ക്കായുള്ളി തിരച്ചില്‍ സേനകള്‍ ഊര്‍ജിതമാക്കി. സമ്മര്‍ ഹില്ലില്‍ മണ്ണിനടിയില്‍ ഏട്ട് മൃതദേഹങ്ങളുള്ളതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
അതേസമയം ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 55 ദിവസത്തിനുള്ളില്‍ 113 ഉരുള്‍പൊട്ടലാണ് ഉണ്ടായത്.
സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേര്‍ന്നിരുന്നു. കൂടുതല്‍ ഓടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥ സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയുമെന്നുമാണ് സര്‍കാര്‍ വ്യക്തമാക്കുന്നത്.
Keywords: Shimla, News, National, Himachal Pradesh, Heavy Rain, Flood, Alert, Heavy rains in Himachal Pradesh resulted in 74 deaths.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.