Kodiyeri Balakrishnan | കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ അപോളോ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കോടിയേരിയെ സന്ദര്‍സിച്ചിരുന്നു. ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചോദിച്ചറിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശിച്ചിരുന്നു. കാന്‍സറിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29 നാണ് അപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Chennai, News, National, Leader, CPM, hospital, Treatment, Health condition of CPM leader Kodiyeri Balakrishnan.

