Police Custody | ഹൈദരാബാദില്‍ ഇസ്രാഈലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു; വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഹൈദരാബാദ്: (KVARTHA) ഇസ്രാഈലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിന് പിന്നാലെ  ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അംബേദ്കര്‍ പ്രതിമയ്ക്ക് സമീപമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പരിപാടി തുടങ്ങി അഞ്ചുമിനിറ്റിനകംതന്നെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. 
Aster mims 04/11/2022

ഫലസ്തീന്‍ നീണാള്‍ വാഴട്ടെ എന്നെഴുതിയ പ്ലകാര്‍ഡ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിപ്പിടിക്കുകയും  ഇസ്രാഈലിനെ അപലപിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് കൊണ്ടുപോവുകയായിരുന്നു.  

Police Custody | ഹൈദരാബാദില്‍ ഇസ്രാഈലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു; വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

അതേസമയം പ്രതിഷേധത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹൈദരാബാദില്‍ നടക്കുന്ന ആദ്യ പ്രതിഷേധമാണിത്.   

Keywords: Hyderabad, HCU, Students, Protest, News, National, Hyderabad: HCU students detained for pro-Palestine protest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia