SWISS-TOWER 24/07/2023

ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് ജയിലില്‍ മിന്നുകെട്ട്; വിവാഹം നടന്നത് ഹൈക്കോടതിയുടെ സമ്മതത്തോടെ

 


ADVERTISEMENT

പഞ്ചാബ്: (www.kvartha.com 31.10.2019) ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് ജയിലില്‍ മിന്നുകെട്ട്. ഗ്രാമത്തലവനെയും അദ്ദേഹത്തിന്റെ അംഗരക്ഷകനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മന്‍ദീപ് സിംഗ് എന്നയാളുടെ വിവാഹമാണ് പഞ്ചാബിലെ നാഭ ജയിലില്‍ നടത്തിയത്. പവന്‍ദീപ് കൗര്‍ എന്ന യുവതിയാണ് വധു.

അപൂര്‍വ്വമായ ഈ വിവാഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയത്. കനത്ത സുരക്ഷയില്‍ മതപരമായ ചടങ്ങുകളോടെയായിരുന്നു നടന്നത്. വിവാഹത്തിന് ഒരുമാസം പരോള്‍ അനുവദിക്കണമെന്ന് മന്‍ദീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതി ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ജയിലിലെ വിവാഹത്തിന് സാധ്യത തേടിയത്. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ ആറുമണിക്കൂര്‍ നീണ്ടു.

ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് ജയിലില്‍ മിന്നുകെട്ട്; വിവാഹം നടന്നത് ഹൈക്കോടതിയുടെ സമ്മതത്തോടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Panjab, News, National, Marriage, Jail, High Court, Murder case, Murder, HC allows gangster to marry inside Nabha jail
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia