പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍കസ് കൂടാരമാണെന്ന് ആം ആദ്മി പാര്‍ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; കുരങ്ങന്റെ സ്ഥാനം ഒഴിവുണ്ടെന്ന് തിരിച്ചടിച്ച് ചന്നി
Feb 15, 2022, 16:53 IST
ചണ്ഡീഗഢ്: (www.kvartha.com 15.02.2022) പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുകൊണ്ടിരിക്കെ വാക്‌പോരുമായി രാഷ്ട്രീയ പാര്‍ടി നേതാക്കള്‍. പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍കസ് കൂടാരമാണെന്ന് പറഞ്ഞ ആം ആദ്മി പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മന്നിനെ തിരിച്ചടിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. 'ഞങ്ങളുടെ സര്‍കസില്‍ ഒരു കുരങ്ങന്റെ ഒഴിവുണ്ട്. ചേരാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ഡെല്‍ഹി, ഹരിയാന, യുപി എന്നിങ്ങനെ എവിടെനിന്നും ചേരാം. അവര്‍ക്ക് സ്വാഗതം'- എന്ന് ചന്നി പറഞ്ഞു.
'പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍കസ് കൂടാരമായി മാറി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ചന്നി തോല്‍ക്കും. എഎപി അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ പോകുന്നു. എംഎല്‍എ പോലും ആവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രിയാകില്ല' -എന്നാണ് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം അമൃത്സറില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ ഭഗവന്ത് മന്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

പഞ്ചാബ് കോണ്‍ഗ്രസിനൊപ്പം തുടരുമെന്ന് ചന്നി മറുപടി നല്‍കി. എഎപിയെ ബ്രിടീഷുകാരോട് ഉപമിച്ച ചന്നി തവിട്ട് നിറത്തിലുള്ള ബ്രിടീഷുകാര്‍ പഞ്ചാബ് കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ആപിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
Keywords: News, National, Circus, Monkey, Chief Minister, Politics, Assembly Election, Election, Congress, Have vacancy for monkey: CM Channi hits back at Bhagwatn Mann.
Keywords: News, National, Circus, Monkey, Chief Minister, Politics, Assembly Election, Election, Congress, Have vacancy for monkey: CM Channi hits back at Bhagwatn Mann.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.