ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിക്കെതിരെ തെളിവുണ്ടെന്ന്‍ സദാനന്ദ ഗൗഡ
Dec 9, 2011, 22:23 IST
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ ആവശ്യമായ തെളിവുണ്ടെന്ന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. മദനിയുടെ പങ്ക് കേരള സര്‍ക്കാരിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടകത്തെ സഹായിച്ചത്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സദാനന്ദ ഗൗഡ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്-ബാംഗ്ലൂര്‍ റൂട്ടിലുള്ള രാത്രിയാത്രാനിരോധനം പരിഹരിക്കുന്നതിന് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summery
Bangalore: Karnataka CM says that there are proper evidence against PDP leader Abdul Naser Madani in Bangalore blast case.
English Summery
Bangalore: Karnataka CM says that there are proper evidence against PDP leader Abdul Naser Madani in Bangalore blast case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.