Excise Policy | ബിയര്‍ നുണഞ്ഞ് കൊണ്ട് ജോലി ചെയ്യാം! കോര്‍പറേറ്റ് ഓഫീസുകളില്‍ ബിയറിനും വൈനിനും അനുമതി നല്‍കി ഹരിയാന

 


ചണ്ഡീഗഢ്: (www.kvartha.com) കോര്‍പറേറ്റ് ഓഫീസുകളില്‍ ബിയറിനും വൈനിനും അനുമതി നല്‍കി ഹരിയാന. ഇതോടെ ഓഫീസുകളിലെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ബിയറും വൈനും ഉള്‍പെടെയുള്ള കുറഞ്ഞ വീര്യമുള്ള മദ്യം വിളമ്പാം. 

2023-24 എക്‌സൈസ് നയത്തിന് അംഗീകാരം നല്‍കിയതോടെയാണ് ഹരിയാനയിലെ കോര്‍പറേറ്റ് ഓഫീസുകളില്‍ വീര്യം കുറഞ്ഞ മദ്യവിതരണത്തിന് വഴി തുറന്നത്. ജൂണ്‍ 12 മുതല്‍ ഹരിയാനയില്‍ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരും. ഇന്‍ഡ്യയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോര്‍പറേറ്റ് ഓഫീസുകളില്‍ വീര്യം കുറഞ്ഞ മദ്യം നല്‍കാന്‍ അനുമതി നല്‍കുന്നത്. 

Excise Policy | ബിയര്‍ നുണഞ്ഞ് കൊണ്ട് ജോലി ചെയ്യാം! കോര്‍പറേറ്റ് ഓഫീസുകളില്‍ ബിയറിനും വൈനിനും അനുമതി നല്‍കി ഹരിയാന

അതേസമയം നിലവിലെ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളിലും ബിയറും വൈനും വിളമ്പാന്‍ സാധിക്കില്ല. സര്‍കാര്‍ മുന്നോട്ട് വയ്ക്കുന്ന പ്രത്യേക നിബന്ധനകള്‍ പാലിക്കണം. കുറഞ്ഞത് 5,000 ജീവനക്കാരുള്ള കോര്‍പറേറ്റ് ഓഫീസുകളില്‍ മാത്രമേ ഇത് ബാധകമാകൂ. മാത്രമല്ല, സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഒരു കെട്ടിടത്തില്‍ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം ഓഫീസിന് ഉണ്ടായിരിക്കണമെന്നും പുതിയ എക്‌സൈസ് നയത്തില്‍ പറയുന്നു. 

ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമം ബാര്‍ ലൈസന്‍സുകളുടേതിന് തുല്യമായിരിക്കും. എക്സൈസ്, ടാക്സേഷന്‍ കമ്മീഷണര്‍ വ്യക്തമാക്കിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി 10 ലക്ഷം രൂപ വാര്‍ഷിക നിശ്ചിത ഫീസ് അടച്ചാല്‍ ലൈസന്‍സ് അനുവദിക്കും. ലൈസന്‍സിന് പുറമെ ലൈസന്‍സിക്കായി 3 ലക്ഷം രൂപയും നല്‍കണം. ലൈസന്‍സുള്ള പരിസരം ഒരു പൊതുവഴിയോ അല്ലെങ്കില്‍ പൊതുജനങ്ങള്‍ പതിവായി വരുന്ന ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കുന്നതോ ആയിരിക്കരുതെന്നും നിഷ്‌ക്കര്‍ഷിക്കുന്നു. 
 
Keywords: Haryana, News, National, Excise policy, Corporate, Alcoholic beverages, Employees, Haryana's new excise policy allows corporate offices to serve alcoholic beverages to employees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia