SWISS-TOWER 24/07/2023

Haryana Violence | ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു; പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ചണ്ഡിഗഢ്: (www.kvartha.com) ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ ഉള്‍പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. ഗുരുഗ്രാമിന് സമീപം നൂഹിലാണ് സംഭവം. പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തി. നൂഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.
Aster mims 04/11/2022

പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. അക്രമം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സമാധാനം നിലനിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സാഹചര്യങ്ങള്‍ നിയന്ത്രണത്തിലായതായി നൂഹ് എസ്പി നരേന്ദര്‍ ബിജാര്‍ണിയ പറഞ്ഞു. 

Haryana Violence | ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു; പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്ക്

നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തിലെത്തിത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ നൂഹിലെ ഖെഡ്‌ല മോഡിലെത്തിയപ്പോള്‍ ഒരു സംഘം യാത്ര തടയാന്‍ ശ്രമിക്കുകയും യാത്രക്കുനേരെ കല്ലേറ് നടത്തിയതായും തിരിച്ചും കല്ലേറുണ്ടായതായും റിപോര്‍ടുകള്‍ പറയുന്നു. പ്രകടനത്തില്‍ പങ്കെടുത്ത നിരവധി കാറുകള്‍ക്ക് തീയിടുകയും ചെയ്തിട്ടുണ്ട്. പൊലീസ് വാഹനങ്ങളും അഗ്‌നിക്കിരയായി. ഇതിന് പിന്നാലെ ഗുരുഗ്രാം ജില്ലയിലെ സോഹ്നയില്‍ നാലു വാഹനങ്ങളും അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ആൾകൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: News, National, Haryana, Violence, Nuh, Clash, Death, Police, Haryana Violence: 3 Dead In Clashes In Nuh. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia