Building Collapsed | അരിമില്‍ കെട്ടിടം തകര്‍ന്നുവീണു; 4 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്
Apr 18, 2023, 11:52 IST
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) അരിമില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. ഹരിയാനയിലെ കര്‍ണാലിലാണ് അപകടം നടന്നത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടിങ്ങികിടക്കുന്നതായും റിപോര്‍ടുണ്ട്. ജോലി കഴിയുന്ന തൊഴിലാളികള്‍ പതിവായി ഈ കെട്ടിടത്തില്‍ തന്നെയാണ് ഉറങ്ങുന്നത്. അതിനാല്‍ അപകടത്തില്‍പെട്ടവരുടെ എണ്ണം വര്‍ധിക്കാനും സാധ്യതയുണ്ടന്നും പൊലീസ് വ്യക്തമാക്കി.
പൊലീസും അഗ്‌നി രക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Keywords: Haryana, News, National, Karnal, Accident, Rice, Mill, Building collapsed, Hospital, Police, Haryana: Rice mill building collapses in Karnal.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

