Pension | അവിവാഹിതര്‍ക്ക് പ്രതിമാസം 2750 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹരിയാന സര്‍കാര്‍
Jul 7, 2023, 12:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഛണ്ഡീഗഡ്: (www.kvartha.com) അവിവാഹിതര്‍ക്ക് പ്രതിമാസം 2750 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹരിയാന സര്‍കാര്‍. 45-50 പ്രായക്കാര്‍ക്കിടയിലെ അവിവാഹിതരായ സ്ത്രീക്കും പുരുഷനുമാണ് പെന്‍ഷന്‍ നല്‍കുക. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടര്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
വാര്‍ഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവര്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇടയില്‍ പ്രായമുള്ള, വാര്‍ഷിക വരുമാനം 1.80 ലക്ഷം രൂപയ്ക്ക് താഴെയുള്ള എല്ലാവര്‍ക്കും പ്രതിമാസം 2750 രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍കാര്‍ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 40-60 ഇടയില്‍ പ്രായമുള്ള വിധവകള്‍ക്കും ഇതേ തുക പെന്‍ഷനായി ലഭിക്കും. ഇവര്‍ 60 വയസ് കടന്നാല്‍ സ്വാഭാവികമായും വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: News, National, Haryana, Pension, Government, Haryana govt announces monthly pension of Rs 2750 for unmarried People
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

