അദ്ധ്യാപകര്‍ ജീന്‍സ് ധരിക്കുന്നതിന് വിലക്ക്

 


ADVERTISEMENT

പാറ്റ്‌ന: (www.kvartha.com 12.06.2016) ഹരിയാനയില്‍ അദ്ധ്യാപകര്‍ ജീന്‍സ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഹരിയാന സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പുരുഷ അദ്ധ്യാപകര്‍ക്കും ബാധകമാണ്. അദ്ധ്യാപകര്‍ക്ക് സാധാരണ വസ്ത്രധാരണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ജൂണ്‍ നാലിനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. എലമെന്ററി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പഞ്ചകുളയാണ് ഉത്തരവ് പാസാക്കിയത്. കൂടാതെ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ച് അദ്ധ്യാപകര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് സന്ദര്‍ശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

െ്രെപമറി, മിഡില്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ ജീന്‍സ് ധരിച്ചെത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്. ഇവര്‍ വിദ്യാഭ്യാസ ഡയറക്ടറെ സന്ദര്‍ശിക്കുമ്പോഴും ജീന്‍സ് ധരിച്ച് വരാറുണ്ട്. ഇത് ശരിയല്ല. അദ്ധ്യാപകര്‍ സ്‌കൂളിലെത്തുന്നത് ജീന്‍സ് ധരിച്ചല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

അതേസമയം ഉത്തരവിനെ തുഗ്ലക്ക് പരിഷ്‌ക്കരണമെന്നാണ് ചില അദ്ധ്യാപക സംഘടനകള്‍ വിശേഷിപ്പിച്ചത്.
അദ്ധ്യാപകര്‍ ജീന്‍സ് ധരിക്കുന്നതിന് വിലക്ക്

SUMMARY: Haryana's BJP government has barred its school teachers from wearing jeans in schools and offices. State's Education Department in its office issued a order recently asking the teachers (men and women) to avoid jeans and use formal clothes.

Keywords: Haryana, BJP government, Barred, School teachers, Wearing, Jeans, Schools, Offices, State's Education Department, Office, Issued, Order
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia