Police Booked | 'കൈക്കുഞ്ഞുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി'; 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) കൈക്കുഞ്ഞുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്. കോട്മയില്‍ നിന്നുള്ള എംഎല്‍എമാരായ സുനില്‍ സറഫ്,സത്‌നയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് കുശ്വാഹ എന്നിവര്‍ക്കെതിരെയാണ് നടപടി.

Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച റെവാഞ്ചല്‍ എക്‌സ്പ്രസിന്റെ എസി കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെയാണ് എംഎല്‍എമാര്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നു.

Police Booked | 'കൈക്കുഞ്ഞുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി'; 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്

തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഭര്‍ത്താവ് റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ പൊലീസിനെയും ട്വീറ്റ് ചെയ്ത് പോസ്റ്റിടതോടെയാണ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് എംഎല്‍എമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Keywords: News, National, Woman, MLA, Congress, Case, Complaint, Harassment case filed against two Congress MLAs.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia