SWISS-TOWER 24/07/2023

മോഡി കാണാനെത്തി; ഇനി ബല്‍ വന്തിന് ചെരിപ്പിടാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com 22.08.2015) രണ്ട് വര്‍ഷമാണ് രാജസ്ഥാന്‍ സ്വദേശിയായ ബല്‍ വന്ത് കുമാവത് ചെരിപ്പ് ധരിക്കാതെ നടന്നത്. നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും അദ്ദേഹം തന്നെ കാണാനെത്തുകയും ചെയ്യുന്നതുവരെ ചെരിപ്പ് ധരിക്കില്ലെന്നായിരുന്നു ബല്‍ വന്തിന്റെ ശപഥം. വെള്ളിയാഴ്ച ജയ്പൂരിലെത്തിയ മോഡി ബല്‍ വന്തിനെ കണ്ടിരുന്നു.

നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അന്നാണ് ഞാന്‍ ശപഥം ചെയ്തത്. മോഡി പ്രധാനമന്ത്രിയായി എന്നെ കാണാനെത്തുന്നതുവരെ ചെരിപ്പ് ധരിക്കില്ലെന്നായിരുന്നു ശപഥം. ഒടുവില്‍ അദ്ദേഹം പ്രധാനമന്ത്രിയായി എന്നെ കാണാന്‍ വന്നു ബല്‍ വന്ത് പറഞ്ഞു.

2013 സെപ്റ്റംബറിലാണ് മോഡിയെ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

മോഡിയെ കണ്ടതിന് ശേഷം ബല്‍വന്ത് ചെരിപ്പ് ധരിച്ചു. അതേസമയം ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ശപഥമെടുക്കരുതെന്നും അദ്ദേഹത്തിന്റെ ആരോഗ്യം രാഷ്ട്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കണമെന്നും മോഡി ബല്‍ വന്തിനെ ഉപദേശിച്ചു.

മോഡി കാണാനെത്തി; ഇനി ബല്‍ വന്തിന് ചെരിപ്പിടാം!


SUMMARY: Balwant Kumawat can wear his slippers now. Two years after the man from Bhilwara district in Rajasthan vowed never to put any footwear on until Narendra Modi becomes India's Prime Minister, he got to meet Modi in Jaipur on Friday.

Keywords: Narendra Modi, Prime Minister, Chappel, Swear, Balwant Kumawat,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia