ഇതര മതക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചു എന്നല്ല അര്‍ഥം: മദ്രാസ് ഹൈകോടതി
Oct 8, 2021, 10:07 IST
ചെന്നൈ: (www.kvartha.com 08.10.2021) ഇതര മതക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചുവെന്നല്ല അര്‍ഥമെന്ന് മദ്രാസ് ഹൈകോടതി. പള്ളിയില്‍ പോകുന്നതുകൊണ്ടോ ഭിത്തിയില്‍ കുരിശ് തൂക്കിയതുകൊണ്ടോ ഒരാള്‍ മതം ഉപക്ഷേിച്ച് മറ്റൊരു മതം സ്വീകരിച്ചെന്ന് അര്‍ഥമാക്കുന്നില്ലെന്ന് മദ്രാസ് ഹൈകോടതി അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച യുവതിക്ക് പട്ടികജാതി സമുദായ സെര്‍ടിഫികെറ്റ് നിഷേധിച്ച സംഭവത്തിലാണ് ഹൈകോടതിയുടെ പരാമര്‍ശം. രാമനാഥപുരം സ്വദേശിയായ വനിത ഡോക്ടറാണ് എസ് സി സെര്‍ടിഫികെറ്റ് നിഷേധിച്ചതിനെതിരെ പരാതി നല്‍കിയത്. വിവാഹം കഴിച്ച വ്യക്തി ക്രിസ്ത്യന്‍ ആയതിനാല്‍ തനിക്ക് ജാതി സെര്‍ടിഫികെറ്റ് നിഷേധിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഹര്‍ജിക്കാരിയുടെ ക്ലിനിക് സന്ദര്‍ശിച്ചപ്പോള്‍ ചുമരില്‍ കുരിശു കണ്ടെന്നും അതിനാല്‍ അവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയെന്നു ബോധ്യപ്പെട്ടെന്നും പറഞ്ഞാണ് അധികൃതര്‍ സെര്‍ടിഫികെറ്റ് റദ്ദാക്കിയത്. ഭരണഘടനാ വിരുദ്ധമായ സങ്കുചിത മനോഭാവമാണ് ഈ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും സൂചിപ്പിക്കുന്നതെന്നു കോടതി കുറ്റപ്പെടുത്തി.
ഹര്‍ജിക്കാരി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് ജനിച്ചതാണെന്നതില്‍ തര്‍ക്കമില്ല. വിശ്വാസം ഉപേക്ഷിച്ചെന്നോ ക്രിസ്തുമതം സ്വീകരിച്ചെന്നോ അവര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുമില്ല. സെര്‍ടിഫികെറ്റ് റദ്ദാക്കിയത് ഏകപക്ഷീയ നടപടിയാണെന്നും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി നടപടിയെടുക്കരുതെന്നും കോടതി പറഞ്ഞു. മാത്രമല്ല ജാതി സെര്‍ടിഫികെറ്റിന് പ്രാബല്യമുണ്ടെന്നും വിധിച്ചു.
Keywords: Chennai, News, National, Marriage, High Court, Certificate, Complaint, Hanging cross or going to church can't be grounds to cancel SC certificate: Madras HC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.