കടുവക്കൂട്ടിലേയ്ക്ക് എടുത്തുചാടി വിദ്യാര്‍ത്ഥിയുടെ നൃത്തം

 


ഗ്വാളിയോര്‍(മദ്ധ്യപ്രദേശ്): കാണികളെ ഞെട്ടിച്ച് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥി കടുവക്കൂട്ടിലേയ്ക്ക് എടുത്തുചാടി. 23കാരനായ യശോനന്ദന്‍ കൗശികാണ് അപ്രതീക്ഷിത പ്രകടനം നടത്തിയത്. കടുവകള്‍ക്ക് മുന്‍പില്‍ ഷര്‍ട്ടൂരി നൃത്തം ചെയ്ത് യശോനന്ദന്‍ കടുവകളേയും ആശ്ചര്യപ്പെടുത്തി. 20 അടി പൊക്കമുള്ള മതിലിന് മുകളില്‍ നിന്നാണ് ഇയാള്‍ കടുവക്കൂട്ടിലേയ്ക്ക് എടുത്തുചാടിയത്.

ഏതാണ്ട് അരമണിക്കൂറോളം കടുവകള്‍ക്കും തടിച്ചുകൂടിയ ജനത്തിനും മുന്‍പില്‍ യശോനന്ദന്‍ നൃത്തം തുടര്‍ന്നു. ഇതിനിടെ അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയും കാവല്‍ക്കാരും പോലീസും ചേര്‍ന്ന് യശോനന്ദനെ കടുവക്കൂടിന് പുറത്തെത്തിക്കുകയുമായിരുന്നു.

കടുവക്കൂട്ടിലേയ്ക്ക് എടുത്തുചാടി വിദ്യാര്‍ത്ഥിയുടെ നൃത്തംകഴിഞ്ഞ നാലു ദിവസമായി മകന് രാത്രി ഉറക്കമില്ലെന്ന് പിതാവ് അശോക് കൗശിക് പറഞ്ഞു. എന്നാല്‍ കടുവക്കൂട്ടിലേയ്ക്ക് എടുത്തുചാടിയത് എന്തിനെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

SUMMARY: Gwalior (MP): Yashonandan Kaushik, a 23-year-old third-year student of electronics and communication at a private engineering college of Indore, jumped into the tiger enclosure of Gwalior zoo on Monday in front of horrified visitors.

Keywords: Tiger Enclosure, Gwalior zoo, Student,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia