അസം പീഡനം; മുഖ്യപ്രതി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അസം പീഡനം; മുഖ്യപ്രതി അറസ്റ്റില്‍
ലഖ്നൗ: അസാമിലെ ഗുവാഹത്തിയില്‍ പെണ്‍കുട്ടിയെ നാല്‍പതിലേറേ പേര്‍ ചേര്‍ന്ന്‌ റോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി. അമര്‍ജ്യോതി കലിത എന്നയാളാണ്‌ പോലീസില്‍ കീഴടങ്ങിയത്.

ഉത്തര്‍പ്രദേശിലെ ലങ്ക പോലീസ് സ്റ്റേഷനിലാണ്‌ ഇയാള്‍ കീഴടങ്ങിയത്. പോലിസ് അറിയിച്ചതിനെത്തുടര്‍ന്ന്‌ ഗുവാഹത്തിയില്‍ നിന്നും പ്രതിയുടെ ഫോട്ടോകള്‍ അയക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

ജൂലൈ ഒന്‍പതിനാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ജനക്കൂട്ടം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ചാനല്‍ റിപോര്‍ട്ടറും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ദുഷ്പ്രേരണാക്കുറ്റം ചുമത്തിയാണ് ഗൗരവ് ജ്യോതി നിയോഗിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ 12 പേരാണ്‌ അറസ്റ്റിലായിട്ടുള്ളത്.

English Summery
Lucknow: The prime accused in the Guwahati molestation case has surrendered to police in Varanasi city, police said on Monday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia