കാമുകനെ തേടി ഗുജറാത്തി പെണ്‍കുട്ടി ബംഗാളിലേയ്ക്ക് കടന്നു; പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും പ്രായപൂര്‍ത്തിയായി

 


സൂററ്റ്: (www.kvartha.com 19.06.2016) സൂററ്റില്‍ പ്ലമ്പിംഗ് തൊഴിലാളിയായിരുന്നു ശെയ്ഖ് ഷാരൂഖ് എന്ന ബംഗാളി പൗരന്‍. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ഷാരൂഖ് ജോലിയുപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. എന്നാലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു.

വീട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമായതോടെ ജൂണ്‍ 6ന് പെണ്‍കുട്ടി ട്രെയിനില്‍ ബംഗാളിലേയ്ക്ക് കടന്നു. ബൈഡ്‌ലയിലായിരുന്നു ഷാരൂഖിന്റെ വീട്. ഇതിനിടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മകളെ കുറിച്ച് പോലീസില്‍ പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത മകള്‍ കാമുകനുമൊത്ത് ജീവിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നായിരുന്നു മാതാപിതാക്കളുടെ പരാതി.

തുടര്‍ന്ന് പോലീസ് ബൈഡ്‌ലയിലെത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗുജറാത്ത് പോലീസ് ബൈഡ്‌ലയിലെത്തിയത് വനിത പോലീസില്ലാതെയായിരുന്നു. വനിത പോലീസുമായി വരാന്‍ ഗുജറാത്ത് പോലീസിനോട് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. ഈ നാളുകളില്‍ പെണ്‍കുട്ടിയെ ബാലിക ഭവനില്‍ താമസിപ്പിക്കാനും കോടതി തീരുമാനിച്ചു.

വനിത പോലീസുമായി ബൈഡ്‌ലയിലെത്തിയപ്പോഴേക്കും പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായി. പെണ്‍കുട്ടിയെ ഇനി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായി പരിഗണിക്കാനാകാത്തതിനാല്‍ അവള്‍ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാന്‍ മജിസ്‌ട്രേറ്റ് മനുശ്രീ മണ്ഡല്‍ ഉത്തരവിടുകയും ചെയ്തു.
  കാമുകനെ തേടി ഗുജറാത്തി പെണ്‍കുട്ടി ബംഗാളിലേയ്ക്ക് കടന്നു; പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും പ്രായപൂര്‍ത്തിയായി

SUMMARY: Surat: Shaik Shahrukh was a tenant in Surat in the house of a girl with whom he fell in love. When the love affair was exposed, he went back to his native place in Baidla in West Bengal leaving his job of a plumber. The boy and the girl were in contact with each other. The girl boarded the train on 6th June and went to Baidla to meet her boyfriend.

Keywords: Surat, Shaik Shahrukh, Tenant, Surat, House, Girl, Fell in love, love affair, Exposed, Went back, Native
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia