ഗുജറാത്തിലെ ജനങ്ങള്‍ സംസാരിക്കുന്നത് 50 ഭാഷകള്‍

 


ADVERTISEMENT

വഡോദര: (www.kvartha.com 26.05.2016) വിശ്വസിച്ചാലും ഇല്ലെങ്കിലും അന്‍പത് ഭാഷകളാണ് ഗുജറാത്തിലെ ജനങ്ങള്‍ സംസാരിക്കുന്നത്. മറ്റുചില ഭാഷകള്‍കൂടി ഉണ്ടെങ്കിലും ഇവയെ ഉള്‍പ്പെടുത്താതെയാണ് അന്‍പത് ഭാഷകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്‌സ് സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആകെയുള്ള 50 ഭാഷകളില്‍ 24 എണ്ണം ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ സംസാരിക്കുന്നതാണ്. 11 എണ്ണം നാടോടി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ സംസാരിക്കുന്നു.

ഗുജറാത്തിലെ ജനങ്ങള്‍ സംസാരിക്കുന്നത് 50 ഭാഷകള്‍നാല്‍പതിലധികം ഭാഷകളുള്ള ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഇതേസമയം, മറ്റൊരു സവിശേഷ കണ്ടെത്തലും പഠനത്തിലുണ്ട്. കാരണം 1961ല്‍ നടത്തില്‍ പഠനത്തില്‍ 80 ഭാഷകള്‍ ഗുജറാത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നടത്തിയ പഠനത്തില്‍ 30 ഭാഷകള്‍ അന്യംനിന്നതായി കണ്ടെത്തി.

120 അംഗ സംഘം ആറുവര്‍ഷം സംസ്ഥാനമൊട്ടാകെ പഠനം നടത്തിയാണ് ഭാഷാ കണക്ക് തയ്യാറാക്കിയത്.

SUMMARY: Vadodara: What language is spoken in Gujarat? One might get a stock reply - Gujarati.But believe it or not, 50 languages are spoken here. And, barring a few that can be counted on fingertips, these are indigenous to Gujarat.

Keywords: Gujrath, Gujrati, Languages, PM, Narendra Modi, Vadodara, Fingertips, Spoken, Study, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia