അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയെ ചോദ്യം ചെയ്യാനുള്ള സാക്കിയ ജാഫ്രിയുടെ അവകാശത്തെ കോടതി നിഷേധിച്ചു. അഹമ്മദാബാദിലെ കോടതിയാണ് ഗുജറാത്ത് വംശഹത്യയുടെ ഇരയായ സാക്കിയ ജാഫ്രിയുടെ അവകാശം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്. 2002 ഫെബ്രുവരിയിലുണ്ടായ വംശഹത്യയിൽ കലാപകാരികൾ ജീവനോടെ കത്തിച്ച കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫ്രിയുടെ വിധവയാണ് സാക്കിയ ജാഫ്രി.
പ്രത്യേക അന്വേഷണ സംഘം വംശഹത്യ കേസുകളുടെ അന്വേഷണം നിറുത്തുകയും മോഡിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഇനി പുനരന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കാൻ സാക്കിയ ജാഫ്രിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി സമർപ്പിക്കാൻ സാക്കിയ ജാഫ്രി വൈകിയതുമൂലമാണ് അവകാശം നിഷേധിച്ചതെന്നാണ് കോടതിയുടെ വിശദീകരണം.
അതേസമയം സുപ്രീം കോടതിയിൽ നിന്നും ഇതുസംബന്ധിച്ച് ചില രേഖകൾ ലഭിക്കാത്തതുമൂലമാണ് ഹർജി സമർപ്പിക്കാൻ വൈകിയതെന്ന് സാക്കിയ ജാഫ്രിയുടെ അഭിഭാഷകൻ വ്യക്തമാക്കി. അഹമ്മദാബാദ് കോടതിയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഹമാദാബാദിലെ ഗുൽബർഗ് ഹൗസിംഗ് സൊസൈറ്റിയിൽ ജാഫ്രിയുടെ ഭർത്താവടക്കം 68 പേരെ കലാപകാരികൾ കൊലപ്പെടുത്തിയ കേസിലാണ് നരേന്ദ്ര മോഡിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയത്.
SUMMERY: Ahmedabad: An Ahmedabad court has ruled that 2002 Gujarat riots victim Zakiya Jafri has lost the right to petition against a closure report filed by a Special Investigation Team that gave a clean chit to Chief Minister Narendra Modi earlier this year.
Keywords: National, Gujrath, Riot case, Ehsan Jafri, Zakia Jafri, Right, Petition, Clean Chit, Narendra Modi, Ahmmedabad, Court,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.