SWISS-TOWER 24/07/2023

Bridge Collapsed | ഗുജറാതില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം 137 ആയി

 


ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com) ഗുജറാതിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 137 ആയി. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് തകര്‍ന്നുവീണത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Aster mims 04/11/2022

നദിയില്‍ വീണവരെ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ രാത്രിയും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ഒട്ടേറെപ്പേര്‍ ഇപ്പോഴും നദിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്ക. ഒട്ടേറേ സ്ത്രീകളും കുട്ടികളും അപകടസമയത്ത് പാലത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Bridge Collapsed | ഗുജറാതില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം 137 ആയി

വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തൂക്കുപാലം അറ്റകുറ്റപ്പണിക്കുശേഷം ഒക്ടോബര്‍ 26നാണ് തുറന്നുകൊടുത്തത്. അതേസമയം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍കാര്‍ നാല് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതവും നല്‍കും. ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ട്വിറ്ററിലൂടെ ധനസഹായം പ്രഖ്യാപിച്ചത്.

Updated

Keywords: News, National, Accident, Death, Injured, hospital, Bridge, Collapsed, Gujarat Morbi Bridge Collapse: Death toll rises to 91.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia